'സുഹാസിനി അടക്കമുള്ളവർ രമ്യ കൃഷ്ണനെ ഒതുക്കാൻ നോക്കി, 52ലും മടിയില്ലാതെ ​ഗ്ലാമർ വേഷം ചെയ്യും'; ബയിൽവാൻ രം​ഗനാഥൻ

സിനിമയിൽ വന്ന കാലത്ത് ഉള്ളതുപോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും അഭിനയപാടവും ഇന്നും കൈമുതലായുള്ള അഭിനേത്രിയാണ് രമ്യ കൃഷ്ണൻ. ശബ്ദത്തിനും സംസാര രീതിക്കും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു സിഗ്നേച്ചർ കൊടുത്ത് അഭിനയിക്കാൻ രമ്യയ്ക്ക് സാധിക്കും.

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന നടിയാരെന്ന് ചോദ്യത്തിന് രമ്യ കൃഷ്ണന്‍ എന്നായിരിക്കും ഉത്തരം. പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.

പടയപ്പയിൽ രജനികാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റ്യൂഡിലും പഞ്ച് ഡയലോഗിലും പിടിച്ച് നിന്നു രമ്യ. ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിലുണ്ട് രമ്യയുടെ നീലാംബരി. എല്ലാ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ അഭിനയിച്ച രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം, ആര്യൻ, ഒരേ കടൽ, അനുരാഗി, മഹാത്മാ എന്നിവ.

ramya krishnan

തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരങ്ങളിൽ നർത്തകിയായും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതായിരുന്നില്ല രമ്യയുടെ രീതി. അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടുമൊക്കെ.

ഇന്നും ബാഹുബലി പോലെ വൻ ഹിറ്റായ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തയായി നിൽക്കുമ്പോഴും സൂപ്പർ ഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്ക് പോലെയുള്ള കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിന് രമ്യയെ പ്രശംസിക്കാതിരിക്കാനാവില്ല.

1967ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്ക് ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നർത്തന കലയിലും കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്. 13 വയസുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്.

തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ് മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തി ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും ഒരിക്കൽ പോലും ​ഗോസിപ്പ് കോളത്തിൽ രമ്യയുടെ പേര് വന്നിട്ടില്ല.

ramya krishnan

ഒരിക്കൽ ഭർത്താവ് വംശിയുമായുള്ള വിവാഹബന്ധം താരം വേർപ്പെടുത്തുന്നുവെന്ന ​ഗോസിപ്പ് വന്നപ്പോൾ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ആ വാർത്തയെ ഇല്ലാതാക്കി രമ്യ. ഇപ്പോഴിതാ നടനും സിനിമാനിരൂപകനുമായ ബയിൽവാൻ രം​ഗനാഥൻ രമ്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സുഹാസിനി അടക്കമുള്ള നായികമാർ രമ്യ കൃഷ്ണന്റെ സിനിമാ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഇന്ന് സുഹാസിനിയെക്കാൾ സിനിമയിൽ സജീവം രമ്യയാണെന്നും ബയിൽവാൻ രം​ഗനാഥൻ പറഞ്ഞു. മാത്രമല്ല നടൻ‌ നാസറിന്റെ ഭാര്യയും മകളും സഹോദരിയുമായി അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ച ഒരേയൊരു നടിയും രമ്യ കൃഷ്ണനാണെന്നും ബയിൽവാൻ രം​ഗനാഥൻ പറയുന്നു.

അമ്പത്തിരണ്ടാം വയസിലും ഇരുപതുകളുടെ സൗന്ദര്യവുമായി വന്ന് ​ഗ്ലാമർ വേഷം ചെയ്യാൻ രമ്യയ്ക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ലെന്നും വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത പാർട്ടി എന്ന സിനിമയിലെ താരത്തിന്റെ ​ഗ്ലാമർ വേഷം അതിന് ഉദാഹരണമാണെന്നും ബയിൽവാൻ രം​ഗനാഥൻ പറയുന്നു. തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയാണ് രമ്യ കൃഷ്ണന്റെ ഭർത്താവ്.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X