നയൻതാരയ്ക്കൊപ്പം സിനിമ, സംവിധാനം ഭർത്താവ്; ഷൂട്ട് തുടങ്ങാനിരിക്കെ പറ്റില്ലെന്ന് തൃഷ; കാരണം

തെന്നിന്ത്യയിലെ രണ്ട് മുൻനിര നായിക നടിമാരാണ് തൃഷയും നയൻതാരയും. ഒരേ കാലഘട്ടത്തിൽ സിനിമാന രം​ഗത്തേക്ക് കടന്ന് വന്ന ഇരുവരും വളരെ പെട്ടെന്ന് ജനപ്രീതി നേടി. തൃഷ, നയൻതാര, അസിൻ എന്നിവർ തമിഴ് സിനിമാ രം​ഗത്ത് നിറഞ്ഞ് നിന്ന കാലഘട്ടമായിരുന്നു അത്. അസിൻ പിന്നീട് അഭിനയ രം​ഗം വിട്ടെങ്കിലും തൃഷയും നയൻതാരയും സിനിമാ രം​ഗത്ത് തുടർന്നു. കരിയറിൽ ഉയർച്ച താഴ്ചകൾ വന്നപ്പോഴും ഇവർ സിനിമ വിട്ടില്ല.

ഇന്ന് തമിഴ് സിനിമാ രം​ഗത്ത് ബഹുമാന്യ സ്ഥാനം രണ്ട് പേർക്കുമുണ്ട്. ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാരയെ ആരാധകർ വിളിക്കുന്നതെങ്കിൽ തൃഷയെ സൗത്ത് ക്യൂനായി ഇവർ വാഴ്ത്തുന്നു. വർഷങ്ങളായി ഒരേ ഇൻഡ്സ്ട്രിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇവർ തമ്മിൽ അടുത്ത സൗഹൃദമില്ല. മാത്രവുമല്ല ഇരുവരും തമ്മിൽ മത്സരമുണ്ടെന്നും ശത്രുതയിലാണെന്നും ​ഗോസിപ്പുകൾ വന്നു. മുമ്പൊരിക്കൽ രണ്ട് പേരെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ചയും നടന്നിരുന്നു.

Trisha   Nayanthara

2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലാണ് ഇവരെ പരി​ഗണിച്ചത്. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ നിന്നും തൃഷ പിന്മാറുകയാണുണ്ടായത്. പകരം സമാന്തയാണ് നയൻതാരയ്ക്കൊപ്പം അഭിനയിച്ചത്. ഇതേക്കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിം​ഗ് അടുത്തിരിക്കെ ചില കൺഫ്യൂഷനുകൾ വന്നു. ചെയ്യാൻ പറ്റില്ലെന്ന് തൃഷ മാം പറഞ്ഞു. പകരം അവർക്ക് തുല്യമായ ഒരാൾ വേണമായിരുന്നു.

അതിന് ശേഷമാണ് സമാന്ത മാമിനെ അപ്രോച്ച് ചെയ്തത്. ആദ്യം അവർക്കും സംശയങ്ങളുണ്ടായിരുന്നു. കഥ കേട്ടിട്ട് തീരുമാനിക്കൂയെന്ന് ഞാൻ പറഞ്ഞു. കഥ പറഞ്ഞപ്പോൾ അവർ ആസ്വദിച്ചു. നിങ്ങളെ സൈഡ് ലൈൻ ചെയ്യില്ല. ഞാൻ പക്ഷപാതമുള്ള സംവിധായകനല്ല, എന്നെ വിശ്വസിക്കൂ, സിനിമ ഇതിനുത്തരം നൽകുമെന്നും ഞാൻ പറഞ്ഞു. സിനിമ അങ്ങനെ തന്നയാണ് വന്നത്.

Trisha   Nayanthara

നയൻതാരയ്ക്കാണ് പ്രാധാന്യമെന്ന് ആരും പറഞ്ഞില്ല. നയൻതാരയും സമാന്തയും നല്ല സുഹൃത്തുക്കളായെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.
പക്ഷെ കാത്തുവാക്ക്ല രണ്ട് കാതൽ തിയറ്ററിൽ പരാജയപ്പെടുകയാണുണ്ടായത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ. പൊതുവെ മറ്റൊരു നടിക്ക് പ്രാധാന്യമുള്ള സിനിമയിൽ നയൻതാരയും അഭിനയിക്കാറില്ല.

നേരത്തെ നടി മംമ്ത മോഹൻദാസ് ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. കുചേലൻ എന്ന സിനിമയിലെ ​ഗാന രം​ഗത്തിൽ നിന്നും നായികയുടെ എതിർപ്പ് കാരണം തന്നെ മാറ്റി നിർത്തിയെന്നാണ് മംമ്ത പറഞ്ഞത്. നയൻതാരയുടെ പേര് പറഞ്ഞില്ല. പക്ഷെ ഈ സിനിമയിൽ നയൻതാരയാണ് നായിക വേഷം ചെയ്തത്.

അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ലിയോയാണ് അടുത്തിടെ ഇറങ്ങിയതിൽ തൃഷയുടെ ശ്രദ്ധേയ സിനിമ. രണ്ട് പേരുടെയും ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. താര റാണികളെ ഒരുമിച്ച് ഒരു സിനിമയിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: trisha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X