നയൻതാരയ്ക്ക് മാത്രം ആവർത്തിച്ച് ഷോട്ടുകൾ, തൃഷ അവസാന നിമിഷം പിന്മാറിയത് പ്രശ്നം അറിഞ്ഞത് കൊണ്ടോ?

തുടരെ വാർത്തകളിൽ നിറയുകയാണ് താര ദമ്പതികളായ നയൻതാരയും വിഘ്നേശ് ശിവനും. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷിനെതിരെ പരസ്യമായി രം​ഗത്ത് വന്നതോടെ ഇരുവർക്കും നേരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതിനെതിരെ 10 കോടി രൂപയാണ് ധനുഷ് നയൻതാരയിൽ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെടുന്നത്. കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

ധനുഷ് നിർമ്മിച്ച് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ. നായിക നയൻതാരയും. സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ഇരുവർക്കുമെതിരെ ധനുഷ് ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. നയൻതാരയുമായി അടുത്തതോടെ വിഘ്നേശിന്റെ ശ്രദ്ധ സിനിമയിൽ നിന്നും പോയെന്നും തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് ധനുഷിന്റെ വാ​ദം.

Nayanthara  Vignesh Shivan

സംവിധായകൻ എല്ലാ ശ്രദ്ധയും നയൻതാരയിലേക്ക് മാറ്റി. മറ്റ് അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിച്ചതേയില്ല. നയൻതാരയു‌ടെ ടേക്കുകൾ ആവർത്തിച്ചെടുത്തു. ബഡ്ജറ്റ് നിശ്ചയിച്ച നാല് കോടിയും കടന്നെന്നും ധനുഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. ഈ ആരോപണം ചർച്ചയായിരിക്കെ മുമ്പൊരിക്കൽ വിഘ്നേശ് ശിവന്റെ സിനിമ തൃഷ അവസാന നിമിഷം വേണ്ടെന്ന് വെച്ച സംഭവം വീണ്ടും ശ്രദ്ധ നേടുകയാണ്.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിൽ നിന്നാണ് തൃഷ പിന്മാറിയത്. നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സമാന്തയ്ക്ക് പകരം ആദ്യം നായികയായി പരി​ഗണിച്ചത് തൃഷയെയായിരുന്നു. നയൻതാരയും തൃഷയും ആദ്യമായി ബി​ഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു.

Trisha  Nayanthara

എന്നാൽ തൃഷ പിന്മാറി. ഇതേക്കുറിച്ച് ഒരിക്കൽ വിഘ്നേശ് ശിവൻ സംസാരിച്ചിട്ടുണ്ട്. ഷൂട്ട് തുടങ്ങാനിരിക്കെ ചില കൺഫ്യൂഷനുകൾ വന്നു. തൃഷ മാം സിനിമ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് സമാന്തയെ സമീപിക്കുന്നത്. അവർക്കും സംശയങ്ങളുണ്ടായിരുന്നു, കഥ കേട്ടപ്പോൾ അവർക്കിഷ്ടമായി. നയൻതാരയ്ക്ക് മാത്രം പ്രാധാന്യം നൽകില്ലെന്ന് സമാന്തയ്ക്ക് ഉറപ്പ് നൽകിയിരുന്നെന്നും വിഘ്നേശ് ശിവൻ അന്ന് പറഞ്ഞു.

2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. തൃഷ സിനിമ നിരസിച്ചതിന് കാരണം നാനും റൗഡി താനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളായിരിക്കാമെന്ന് ആരാധകർ പറയുന്നു. നാനും റൗഡ‍ി താൻ റിലീസ് ചെയ്ത സമയത്ത് തന്നെ നയൻതാരയും ധനുഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സിനിമാ ലോകത്തിന് ഇത് അറിയാവുന്നതുമാണ്. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറമാണ് ഇതേക്കുറിച്ച് ആരാധകർ കൂടുതൽ അറിയുന്നത്.

അതേസമയം പ്രണയത്തിലായത് നാനും റൗഡി താനിന്റെ ഷൂട്ടിം​ഗിനെ ബാധിക്കാതിരിക്കാൻ താനും നയൻതാരയും ശ്രദ്ധിച്ചിരുന്നെന്ന് നേരത്തെ വിഘ്നേശ് പറഞ്ഞിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് സെറ്റിൽ പലർക്കും അറിയില്ലായിരുന്നെന്നും അത്രയും പ്രൊഫഷണൽ ആയാണ് അവർ പെരുമാറിയതെന്നും സിനിമയിൽ അഭിനയിച്ച രാധിക ശരത്കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.

Read more about: trisha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X