For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാഖി കെട്ടൽ വ്യത്യസ്തമാക്കി നയൻ‌താര; രക്ഷാബന്ധൻ ദിനത്തിൽ ബിസിനസ് പങ്കാളിയെ മറക്കാതെ താരം

  |

  കഴിഞ്ഞ ദിവസത്തെ രക്ഷാ ബന്ധൻ ചടങ്ങ് ആഘോഷ പൂർണമാണ് സിനിമാ താരങ്ങൾ കൊണ്ടാടിയത്. പല താരങ്ങളും തങ്ങളുടെ സഹോദരൻമാർക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സഹോദരങ്ങളെക്കുറിച്ചുള്ള ദീർഘമായ കുറിപ്പുകളും പല താരങ്ങളും പോസ്റ്റ് ചെയ്തു. നടി കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും ചെറിയ കുട്ടികൾ സെയ്ഫിന്റെ സഹോദരിയുടെ കുട്ടിക്കൊപ്പം രക്ഷാ ബന്ധൻ ദിനം ആഘോഷിച്ചതും സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ച ആയി.

  ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ രക്ഷാ ബന്ധൻ ദിനം ആഘോഷിച്ചിരിക്കുകയാണ് തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. തന്റെ ബിസിനസ് പങ്കാളിയായ ഡോ. രെനിത രാജനാണ് നയൻതാര രാഖി കെട്ടിയത്. ഡെർമറ്റോളജിസ്റ്റായ രെനിതയ്ക്കൊപ്പം നയൻതാര അടുത്തിടെ ഒരു ലിപ് ബാം ബ്രാൻഡ് തുടങ്ങിയിരുന്നു.

  ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ദ ലിപ് ബാം കമ്പനി എന്നാണ് ഈ സ്കിൻ കെയർ ബ്രാൻഡിന് നൽകിയിരിക്കുന്ന പേര്. ബ്യൂട്ടി ബിസന്സ് രം​ഗത്തേക്കുള്ള നയൻതാര ചുവടുവെപ്പും കൂടിയാണ് ഇത്.

  Also Read: വിവാഹിതനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽ

  തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയായ നയൻതാര പല ബിസിനസ് സംരഭങ്ങളിലും നിക്ഷേപം നടത്തുന്നുണ്ട്. മലയാളത്തിൽ പ്രിഥിരാജിനൊപ്പം എത്തുന്ന ​ഗോൾഡ് ആണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഇത് കൂടാതെ ഇരെെവൻ, കണക്ട്, ​ഗോഡ്ഫാദർ, എന്നീ സിനിമകളിലും നയൻതാരയുടേതായി പുറത്തിറങ്ങാനുണ്ട്.

  ആദ്യ ബോളിവുഡ് ചിത്രമായ ജവാനിലും നടി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ഒ2 വാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സസ്പെൻസ് ത്രില്ലറായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

  Also Read: കാമുകന്‍ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചു, സിനിമയില്ലാതാക്കി സൂപ്പര്‍താരത്തിന്റെ ഭാര്യ; പ്രിയങ്കയുടെ പ്രണയങ്ങള്‍

  ജൂൺ മാസത്തിലായിരുന്നു നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം. മഹാബലിപുരത്ത് ആഘോഷ പൂർവം നടത്ത വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സൂപ്പർ സ്റ്റാർ രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ തുടങ്ങിയ വൻ താരനിര പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ സ്ട്രീമിം​ഗ് അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.

  ഇതുൾപ്പെടുത്തി നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ പ്രോമോ പുറത്തുവിട്ടിരുന്നു. വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും പ്രൊമോ വീഡിയോയ്ക്ക് ലഭിച്ചത്.

  Also Read: 'ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നല്ല പറഞ്ഞത്', ഭാഷ എനിക്ക് അലങ്കാരമല്ല ആവശ്യമായിട്ടാണ് കരുതുന്നതെന്ന് ടൊവിനോ തോമസ്

  Recommended Video

  Nayanthara Vignesh Pressmeet |കല്യാണം കഴിഞ്ഞുള്ള ആദ്യ പ്രതികരണം *Celebrity

  നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാവുന്നത്. നയൻതാര നായികയായ ഈ ചിത്രം സംവിധാനം ചെയ്തത് വിഘ്നേശ് ശിവനായിരുന്നു. അടുത്തിടെ വിഘ്നേശ് തന്നെ സംവിധാനം ചെയ്ത കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയിലും നയൻസ് നായികയായെത്തി. സമാന്തയും വിജയ് സേതുപതിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ‌

  Read more about: nayanthara
  English summary
  did you know who nayanthara tied rakhi on rakshabandhan days; find out here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X