»   » തമിഴ് നടി സത്‌ന രഹസ്യമായി വിവാഹം കഴിച്ചു, വിവാഹം വരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയോ?

തമിഴ് നടി സത്‌ന രഹസ്യമായി വിവാഹം കഴിച്ചു, വിവാഹം വരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ് നടി സത്‌ന രഹസ്യമായി വിവാഹിതയായി. സിനിമാ വിതരണ കമ്പിനിയായ കെആര്‍ ഫിലിംസിന്റെ ഉടമയായ കാര്‍ത്തിക് ആണ് വരന്‍. വീട്ടുകാരുടെ സമ്മതം കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു ഇരുവരും.

വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പറഞ്ഞതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരുടെയും വീട്ടുകാര്‍ സമ്മതിച്ചതിന് ശേഷമാണ് വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നത്. തുടര്‍ന്ന് വായിക്കൂ..

പിച്ചൈക്കാരന്‍ എന്ന ചിത്രത്തിലൂടെ

വിജയ് ആന്റണി സംവിധാനം ചെയ്ത 'പിച്ചൈക്കാരന്‍' എന്ന ചിത്രത്തിലൂടെ നായികയായി അഭിനയരംഗത്ത് എത്തിയ നടിയാണ് സത്‌ന ടൈറ്റസ്.

കാര്‍ത്തിക്

പിച്ചൈക്കാരന്‍ എന്ന ചിത്രത്തിന്റെ വിതരണക്കാരായിരുന്നു കാര്‍ത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെആര്‍ ഫിലിംസ്.

സത്‌നയുടെ അമ്മ പറഞ്ഞത്

കാര്‍ത്തികിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്റെ മകള്‍ വിവാഹത്തിന് തയ്യാറായതെന്ന് സത്‌നയുടെ അമ്മ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സത്‌നയെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. രണ്ട് പേര്‍ക്കും ഒരുപോലെ സമ്മതമായിരുന്നു എന്ന് കാര്‍ത്തിക് പറഞ്ഞു.

വീട്ടുകാര്‍ അംഗീകരിച്ചു

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സത്‌ന-കാര്‍ത്തിക് വിവാഹബന്ധം വീട്ടുകാര്‍ അംഗീകരിച്ചതായാണ് അറിയുന്നത്.

English summary
Didn't Force Satna Into Marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam