ധനുഷിന്റെ അനേകന്‍ ലുക്ക് കാണാം.. ഞെട്ടാം!
ചലച്ചിത്രലോകത്ത് മേക്ക് ഓവറുകളുടെ കാലമാണിത്. നടന്മാരും നടിമാരുമെല്ലാം ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് പല ചിത്രങ്ങളിലും എത്തുന്നത്. മലയാളത്തിലും തമിഴിലുമെല്ലാം ഈ മേക്ക് ഓവര്‍ തരംഗമുണ്ട്. ഇതുവരെ നരച്ച മുടി കാണിയ്ക്കാന്‍ മെനക്കെടാതിരുന്ന സൂപ്പര്‍താരങ്ങള്‍ മുടി നരപ്പിച്ച് സ്റ്റൈലില്‍ എത്തുന്നു.
താടിയും മുടിയുമെല്ലാം നീട്ടി വളര്‍ത്തി കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലാണ് ചിലര്‍ കഥാപാത്രങ്ങളായി മാറുന്നത്. അടുത്തിടെ ജയറാം, മമ്മൂട്ടി, മോഹന്‍ലാല്‍, വിക്രം, ജയസൂര്യ തുടങ്ങിയവരെല്ലാം തങ്ങളുടെ പുതിയ ചിത്രങ്ങള്‍ക്കുവേണ്ടി നടത്തിയ രൂപമാറ്റങ്ങള്‍ കണ്ട് നമ്മല്‍ അതിശയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരാള്‍കൂടി ഈ മേക്ക് ഓവര്‍ ഗ്യാങിലേയ്ക്ക് എത്തിയിരിക്കുകയാണ്, മറ്റാരുമല്ല തമിഴകത്തിന്റെ സ്വന്തം ധനുഷ്.

ധനുഷിന്റെ പുതിയ രൂപം കണ്ട് ആളുകളെല്ലാം അന്തിച്ചിരിക്കുകയാണ്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ധനുഷാണെന്ന് മനസിലാവുകയുള്ളു. കെവി ആനന്ദ് ഒരുക്കുന്ന അനേകന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷിന്റെ പുതിയ ഗെറ്റപ്പ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് ഈ ചിത്രത്തില്‍ നാല് ഗെറ്റപ്പുകളുണ്ട്. എന്തായാലും പുറത്തുവന്നിരിക്കുന്ന ധനുഷിന്റെ ഒരു അനേകന്‍ ലുക്ക് കണ്ടുതന്നെ ആരാധകരെല്ലാം അന്തംവിട്ടിരിക്കുകയാണ്. അപ്പോള്‍ ഇനി വരാനിരിക്കുന്ന ഗെറ്റപ്പുകളുടെ കഥ എന്തായിരിക്കുമെന്നാണ് എല്ലാവരും ചോദിയ്ക്കുന്നത്.
കെവി ആനന്ദും ധനുഷും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണിത്. അമ്രിയ ആണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. പതിവുപോലെ മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആനന്ദ് അനേകന്‍ ഒരുക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
ആശിഷ് വിദ്യാര്‍ത്ഥി, ജഗന്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുന്‍കാല നടന്‍ കാര്‍ത്തിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലേഷ്യ, കംബോഡിയ, വിയറ്റ്‌നാം, ബൊളീവിയ എന്നിവിടങ്ങളിലാണ് അനേകന്‍ ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications











