ഗ്ലാമറായി അഭിനയിക്കുന്ന സിമ്രാന്‍ വേണ്ട!, വിജയുടെ നായികയായി അന്ന് സിമ്രാന്‍ വന്നതിനെ പറ്റി സംവിധായകന്‍

തമിഴ് സിനിമയിലെ ഒരു മാസ് ഹീറോയാണ് നടന്‍ വിജയ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് തന്റെ മുഴുവന്‍ സമയ ശ്രദ്ധ തിരിക്കുകയാണെന്നും അതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് താരമിപ്പോള്‍. ഇതോടെ വിജയ് ആരാധകര്‍ പ്രതിസന്ധിയിലായെന്ന് പറയാം.

ആരാധകരുടെ കാര്യത്തില്‍ ഇന്നും വിജയിയെ മറികടക്കാന്‍ ആരുമില്ലെന്ന് വേണം പറയാന്‍. അത്രത്തോളം പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. മാത്രമല്ല ആരാധകരെ തൃപ്തിപ്പെടുത്താനുള്ള സിനിമകളും അദ്ദേഹം ചെയ്യുന്നതിന് കാരണമിതാണ്. ഇപ്പോഴിതാ വിജയ് ചിത്രത്തില്‍ നടി സിമ്രാന്‍ അഭിനയിച്ചതിനെ പറ്റിയുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

vijay-simran

വിജയ് നായകനായി അഭിനയിച്ച പഴയ സിനിമകളിലെ അനുഭവങ്ങളെ കുറിച്ച് സംവിധായകന്‍ എഗില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിജയ്, സിമ്രാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എഗില്‍ സംവിധാനം ചെയ്ത ചിത്രമാണ് തുള്ളാത മനം തുള്ളും. അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തുള്ളാത മാനവും തുള്ളും. ഈ സിനിമയിലൂടെയാണ് നടന്‍ വടിവേലു ആദ്യമായി അഭിനയിക്കുന്നതും. ചിത്രം തിയേറ്ററുകളില്‍ ഓളമുണ്ടാക്കിയത് പോലെ ബോക്‌സോഫീസിലും വിജയമായി.

വിജയുടെ കുട്ടി എന്ന നായകവേഷം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. മാത്രമല്ല വിജയ്-സിമ്രാന്‍ കൂട്ടുകെട്ടാണ് സിനിമയുടെ ശ്രദ്ധയാകര്‍ഷിച്ച പ്രധാന കാര്യം. എന്നാല്‍ സംവിധായകനായ എഗില്‍ സിമ്രാനെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ചൗധരിയ്ക്ക് അതിനോട് വലിയ താല്‍പര്യമില്ലായിരുന്നു.

സിമ്രാന്‍ ആണ് ഈ സിനിമയിലെ നായികയെന്ന് പറഞ്ഞപ്പോള്‍ 'യാരുപ്പാ ഇന്ത നായിക (ഈ നടി ആരാണ്)' എന്നാണ് അദ്ദേഹം ചോദിച്ചിരുന്നത്. അന്ന് സിമ്രാന്‍ എന്ന പെണ്‍കുട്ടി അത്യാവശ്യം ഗ്ലാമര്‍ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിരിക്കുകയാണ്. മാത്രമല്ല അതില്‍ നിന്നും ഏറെ വ്യതക്യസ്തമായിരുന്നു ഈ സിനിമയുടെ കഥ. അതുകൊണ്ട് സിമ്രാനെ തന്നെ നായികയായി വേണോ മറ്റൊരു നായികയെ കാസ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

vijay-simran

എന്നാല്‍ സാരിയുടുത്ത് സിമ്രാനെ അവതരിപ്പിച്ചാല്‍ വളരെ നല്ലതായിരിക്കുമെന്ന് സിമ്രാനോട് പറഞ്ഞത് താനാണെന്നാണ് എഗില്‍ പറയുന്നത്. അങ്ങനെ സിമ്രാനോടും ഇക്കാര്യം പറഞ്ഞു. ശേഷം നടി സാരി ഉടുത്ത് വരികയും ആ ലുക്കിലുള്ള ചിത്രങ്ങളെടുക്കുകയും ചെയ്തു. അത് കണ്ടതിന് ശേഷം നായകനായ വിജയും നിര്‍മാതാവ് ചൗധരിയും വളരെ സന്തോഷത്തിലായി. അങ്ങനെയാണ് തുള്ളാതെ മനം തുള്ളം എന്ന ചിത്രത്തില്‍ സിമ്രാന്‍ നായികയായിട്ടെത്തുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞത്.

തമിഴില്‍ മാത്രമല്ല മലയാളത്തിലും വിജയ്ക്ക് ആരാധകരെ നേടി കൊടുത്ത ചിത്രമായിരുന്നു തുള്ളാത മനം തുള്ളും എന്നത്. ഇതിന് ശേഷമുള്ള വിജയുടെ റൊമാന്റിക് സിനിമകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായി. ഇന്നിസൈ പാടി വരും എന്ന് തുടങ്ങിയ പാട്ടുകളും അക്കാലത്ത് വലിയ തരംഗമുണ്ടാക്കിയവയായിരുന്നു.

അതേ സമയം വിജയ് രാഷ്ട്രീയത്തിലേക്ക് പോകുന്നതോടെ ഇത്തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇതിനകം വീ മിസ് യു വിജയ് എന്ന ഹാഷ് ടാഗില്‍ ആരാധകര്‍ തങ്ങളുടെ സങ്കടം പ്രകടിപ്പിക്കുന്നുണ്ട്. നിലവില്‍ ഏറ്റെടുത്ത രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തായിക്കിയതിന് ശേഷം വിജയ് സിനിമയില്‍ നിന്നും പിന്മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read more about: vijay simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X