ആദ്യ ചിത്രം ചെയ്യുമ്പോള്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു, പക്ഷെ നയന്‍താരയുടെ ചിത്രം....?

ലേഡി സൂപ്പര്‍സ്റ്റര്‍ എന്ന പദവി ഓരോ ചിത്രത്തിലൂടെയും കൂടുതല്‍ അലങ്കരിയ്ക്കുകയാണ് നയന്‍താര. തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍. അജിത്തിനൊപ്പമുള്ള വിശ്വാസം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം എത്തിയ അയിരാ എന്ന ചിത്രത്തിനും മികച്ച പ്രതികരണം.

airaa

പ്രിയങ്ക രവീന്ദ്രന്റെ തിരക്കഥയില്‍ സര്‍ജുന്‍ കെ എം സംവിധാനം ചെയ്ത അയിരാ എന്ന ഹൊറര്‍ ചിത്രത്തിന് മികച്ച പ്രതികരങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. യമുന, ഭവാനി എന്നീ രണ്ട് കഥാപാത്രങ്ങളിലും നയന്‍ തകര്‍ത്തു എന്നാണ് പ്രേക്ഷകാഭിപ്രായം.

സംവിധായകന്‍ സര്‍ജുനും അത് തന്നെയാണ് പറയാനുള്ളത്. വളരെ സഹകരണത്തോടെയാണ് നയന്‍താര പെരുമാറിയതെന്നും കഴിവിന്റെ പരമാവതി കഥാപാത്രത്തിന് നല്‍കി എന്നും സര്‍ജുന്‍ പറയുന്നു.

sarjun

'സത്യത്തില്‍ എന്റെ ആദ്യ സിനിമ ചെയ്യാന്‍ എനിക്ക് യാതൊരു സമ്മര്‍ദ്ദവും ആശങ്കയും ഇല്ലായിരുന്നു. പക്ഷെ നയന്‍താരയെ നായികയാക്കിയുള്ള ചിത്രത്തിന് അങ്ങനെയായിരുന്നില്ല. തുടര്‍ച്ചയായി വിജയങ്ങള്‍ നേരിടുന്ന നയന്‍താരയെ നായികയാക്കി ഒരു ചിത്രം ചെയ്യുക എന്നത് സമ്മര്‍ദ്ദമായിരുന്നു' സര്‍ജുന്‍ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X