»   » ലിപ് ലോക്ക് രംഗങ്ങളുടെ വ്യാജ പ്രചരണം, സംവിധായകന്‍ കമലഹാസനോട് മാപ്പ് പറഞ്ഞു

ലിപ് ലോക്ക് രംഗങ്ങളുടെ വ്യാജ പ്രചരണം, സംവിധായകന്‍ കമലഹാസനോട് മാപ്പ് പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam

കമല ഹാസനെ നായകനാക്കി ആദി രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചിത്രത്തില്‍ കമലഹാസന്റെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കമലഹാസന്‍ ഉള്‍പ്പെടുന്ന അഞ്ച് ലിപ് ലോക്ക് രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടന്ന് പറയുന്നു. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആദി രവിചന്ദ്രന്‍ ഇപ്പോള്‍ കലഹാസനെ നേരിട്ട് കണ്ട് ക്ഷമ ചോദിച്ചിരിക്കുകയാണ്.

kamalhaasan

തെറ്റായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിച്ചുക്കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ താന്‍ ക്ഷമ ചോദിക്കുവാണെന്നും സംവിധായകന്‍ ആദി പറഞ്ഞു.

ജിവി പ്രകാശും ആനന്ദി എന്നിവര്‍ ഒന്നിച്ച തൃഷ ഇല്ലാന നയന്‍താരയാണ് ആദി രവിചന്ദ്രന്റെ പുതിയ ചിത്രം. എന്നാല്‍ കമലഹാസനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

English summary
'Trisha Illana Nayanthara' director Adhik Ravichandran apologizes to Kamal Haasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X