സംവിധായകന്‍ എഏല്‍ വിജയ്ക്കും ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ്! ആദ്യത്തെ കണ്‍മണിയെ വരവേറ്റ് ദമ്പതികള്‍

By Midhun Raj

പ്രശസ്ത സംവിധായകനും അമലാ പോളിന്റെ ആദ്യ ഭര്‍ത്താവുമായ ഏഎല്‍ വിജയുടെ രണ്ടാമത്തെ വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. അമല പോളുമായി വേര്‍പിരിഞ്ഞതിന് ശേഷം ചെന്നൈ സ്വദേശി ഐശ്വര്യയെയാണ് സംവിധായകന്‍ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു അന്ന് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ലളിതമായ വിവാഹ ചടങ്ങുകളായിരുന്നു നടന്നത്.

alvijay-aiswarya

ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന് മുന്‍പായി ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് ആദ്യത്തെ കണ്‍മണിയായി വിജയുടെയും ഐശ്വര്യയുടെയും ജീവിതത്തിലേക്ക് വന്നിരിക്കുന്നത്. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഎല്‍ വിജയുടെ സഹോദരനും നടനുമായ ഉദയ ആണ് സന്തോഷ വാര്‍ഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. വിജയ് തന്നെയായിരുന്നു തന്റെ വിവാഹ കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നത്.

2014ല്‍ ആയിരുന്നു അമല പോളുമായുളള ഏഎല്‍ വിജയുടെ വിവാഹം നടന്നത്. ചിയാന്‍ വിക്രം നായകനായ ദൈവത്തിരുമകള്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയത്തിന് പിന്നാലെയാണ് വിവാഹം നടന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ ശേഷം 2017ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. തലൈവിയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റാവത്താണ്.

സിനിമയുടെ പോസ്റ്ററും ടീസറുമെല്ലാം നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴില്‍ കിരീടം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകനാണ് ഏഏല്‍ വിജയ്. പിന്നാലെ മദിരാശി പട്ടണം എന്ന ചിത്രമാണ് സംവിധായകനെ ശ്രദ്ധേയനാക്കിയത്. ആര്യ നായകനായ ചിത്രം അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദിരാശി പട്ടണത്തിന് പിന്നാലെ ദൈവത്തിരുമകള്‍, താണ്ഡവം, തലൈവ, സെയ്വം, ഇത് എന്ന മായം, ദേവി, വനമകന്‍, ദിയ, തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു.

More from Filmibeat

Read more about: al vijay amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X