സംവിധായകൻ എഎൽ വിജയ് വിവാഹിതനായി!! വിവാഹം സിമ്പിൾ, ചിത്രം കാണൂ

Recommended Video

അമലാ പോളിന്റെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ് വിവാഹിതനായി | filmibeat Malayalam

പ്രശസ്ത സംവിധായകൻ എഎൽ വിജയ് രണ്ടാമതും വിവാഹിതനായി. ചെന്നൈ സ്വദേശ ഡോക്ടർ ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുത്തുക്കളും മാത്രമാണ് വിവാ‌ഹത്തിന് പങ്കെടുത്തത്. വളരെ ലളിതമായ വിവാഹമായിരുന്നു. ജൂൺ 29 ന് ആയിരുന്നു വീണ്ടും വിവാഹിതനാകുന്നു എന്നുള്ള വിവരം സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെച്ചത്.

al vijay

ദൈവത്തിരുമകൾ എന്ന ചിതരത്തിന്റെ ഷൂട്ടിങ്ങിനിടെ നടി അമല പോളുമായി സംവിധായകൻ പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് 2014 ൽ ഇവർ വിവാഹിതരായി. 2017 ൽ പരസ്പര സമ്മതത്തോടെ ഇവർ ബന്ധം പിരിയുകയായിരുന്നു. അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. തലൈവിയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റാവത്താണ്.

വിവാഹത്തെ കുറിച്ച് വിജയ് പറഞ്ഞത് ഇങ്ങനെയായിരുന്നു... ഒരോർത്തർക്കും അവരവരുടെ ജീവിതയാത്ര എന്ന് പറയുന്നത് പ്രത്യേകത ഉള്ളതും സമാനതകൾ ഇല്ലാത്തതുമായിരിക്കും. മറ്റെല്ലാവരേയും പോലെ എന്റെ ജീവിതവും സങ്കടങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും പരാജയങ്ങളിലൂടെയും വിജയങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ആ അവസരങ്ങളിൽ എന്റെ കൂടെ നിന്നത് ഞാന്‍ സുഹൃത്തുക്കള്‍ എന്നല്ല കുടുംബം എന്ന് അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്. അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു. എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട തുടക്കമാണ്. ഡോക്ടർ ഐശ്വര്യയുമായുള്ള വിവാഹത്തെ കുറിച്ച് സന്തോഷത്തോടെ അറിയിക്കുന്നു.തൊരു അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. വരുന്ന ജൂലൈയില്‍ സ്വകാര്യ ചടങ്ങായാണ് നടക്കുക.എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി...വിജയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X