സംവിധായകൻ എഎൽ വിജയ് വീണ്ടും വിവാഹിതനാകുന്നു!! വധു സിനിമക്കാരിയല്ല... വിവാഹ തീയതി പുറത്ത്
സംവിധായകൻ എഎൽ വിജയ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശി ഡോക്ടറാണ് വിജയയുടെ നവവധുവായി എത്തുന്നത്. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വധുവിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മദ്രാസ് പട്ടണം, ദൈവത്തിരുമകൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ്. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു സംവിധായകൻ പ്രേക്ഷകർക്കായി നൽകിയത്. ദൈവത്തിരുമകൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി അമല പോളുമായി പ്രണയത്തിലാവുകയും തുടർന്ന് 2014 ൽ ഇവർ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. 2017 ൽ പരസ്പര സമ്മതത്തോടെ ഇരുവരും വേർപിരിയുകയായിരുന്നു. ശേഷം അമല വീണ്ടും സിനിമയിൽ സജീവമാകുകയും ചെയ്തു.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ്. കങ്കണ റാവത്താണ് ചിത്രത്തിൽ തലൈവിയായ അഭിനയിക്കുന്നത്. ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക. തമിഴിലും ഹിന്ദിയിലുമായി ഒരേസമയമാകും ചിത്രം പുറത്തിറങ്ങുക. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ജയലളിതയുടെ ബയോപിക്ക് ചിത്രത്തിനും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. വിബ്രി& കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്‍ദുരി, ഷൈലേഷ് ആര്‍ സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.


Click it and Unblock the Notifications











