നടിയ്ക്ക് വേണ്ടി ടോയ്‌ലെറ്റ് കഴുകിയത് സംവിധായകന്‍! ഹോട്ടലില്‍ വെച്ച് നടന്ന സംഭവം വെളിപ്പെടുത്തി അശോക് സെല്‍വൻ

തമിഴ് സിനിമയിലെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വരുന്ന സംവിധായകരില്‍ ഒരാളാണ് അശ്വത് മാരിമുത്തു. മൂന്ന് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും അശ്വത്തിന്റെ ചിത്രങ്ങളൊക്കെ വലിയ ജനപ്രീതി നേടിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഡ്രാഗണ്‍ എന്ന സിനിമയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

ഫെബ്രുവരിയില്‍ റിലീസിനെത്തിയ സിനിമ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇതോടെ സിനിമയെ കുറിച്ചും അതിന്റെ സംവിധായകനെ പറ്റിയുമൊക്കെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ സഹപ്രവര്‍ത്തകരെയും ആരാധകരെയുമൊക്കെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലാണ് സംവിധായകനെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത്.

ashwath-marimuthu

'ഓ മൈ കടവുളെ' എന്ന എന്ന സിനിമയാണ് അശ്വത് മാരിമുത്തു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. 2020 ലായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. അശോക് സെല്‍വനും റിതിക സിംഗുമാണ് ചിത്രത്തിലെ നായിക, നായകന്മാരായിട്ടെത്തിയത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ വലിയൊരു സംഭവമുണ്ടായെന്നാണ് നടന്‍ അശോക് സെല്‍വന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ നായികയ്ക്ക് വേണ്ടി ഹോട്ടല്‍ മുറിയുടെ ബാത്ത്‌റൂം സംവിധായകന്‍ തന്നെ കഴുകി കൊടുത്തുവെന്നാണ് ഒരു പരിപാടിയില്‍ വെച്ച് സംസാരിക്കവേ അശോക് വെളിപ്പെടുത്തിയത്.

സംവിധായകനായ അശ്വത് മാരിമുത്തുവിനെ കുറിച്ച് പോസിറ്റീവായ വാര്‍ത്തകളാണ് ഇതിനകം സിനിമാലോകത്ത് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതിനിടയിലാണ് അശോക് സെല്‍വനും ചില വെളിപ്പെടുത്തലുമായി എത്തിയത്. 'ഓ മൈ കടവുളെ' എന്ന സിനിമയുടെ ചിത്രീകരണം നടന്നത് ഒരു ഗ്രാമത്തിലായിരുന്നു. അവിടെയുള്ള ഹോട്ടലിലാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് താമസം ഒരുക്കിയത്. വളരെ സാധാരണ നാട്ടിന്‍പ്രദേശത്തുള്ള ഹോട്ടലായിരുന്നു അത്.

അവിടുത്തെ ടോയ്‌ലെറ്റിന് തീരെ വൃത്തിയും ഉണ്ടായിരുന്നില്ല. നായികയായ റിതികയ്ക്ക് അതൊരു പ്രശ്‌നമായി. അവര്‍ ടോയ്‌ലെറ്റിന് വൃത്തിയില്ലാത്തത് കൊണ്ട് പോകാന്‍ സാധിക്കാതെ വിഷമിച്ചിരിക്കുകയായിരുന്നു. നല്ല റൂമുകളോ ബാത്ത്‌റൂമോ ഒന്നും അവിടെ കിട്ടാതെ വന്നതോടെ ആകെ പ്രതിസന്ധിയിലായി. ഈ വിവരം സംവിധായകന്‍ അശ്വത്തിന്റെ ചെവിയിലുമെത്തി. ഇതോടെ ടോയ്‌ലെറ്റ് താന്‍ വൃത്തിയാക്കി തരാമെന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ട് വരികയായിരുന്നു.

ashwath-marimuthu

അങ്ങനെ നായികയുടെ ബുദ്ധിമുട്ട് മനസിലാക്കി ടോയ്‌ലെറ്റ് വൃത്തിയാക്കി കൊടുക്കാന്‍ വരെ മനസ് കാണിച്ച വ്യക്തിയാണ് അശ്വത് മാരിമുത്തുവെന്നാണ് അശോക് സെല്‍വന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നടന്റെ വാക്കുകള്‍ കേട്ട് ആരാധകര്‍ പോലും ഞെട്ടിയിരിക്കുകയാണ്.

അസിസ്റ്റന്റായി നടക്കുന്നവര്‍ പോലും ചെയ്യാത്ത കാര്യമാണിത്. അങ്ങനെയുള്ളപ്പോള്‍ ഒരു സംവിധായകന് ഇങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടോ? നിര്‍മാതാവാണ് ഇത്തരം സാഹചര്യങ്ങളില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സൗകര്യം ഒരുക്കേണ്ടത്. വേണമെങ്കില്‍ തന്റെ അസിസ്റ്റന്റുമാരോട് അദ്ദേഹത്തിന് ഇക്കാര്യം ആവശ്യപ്പെടാമായിരുന്നു. അതൊന്നും ചെയ്യാത്ത ആ മനസിന് കൈയ്യടി കൊടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ആദ്യ സിനിമ വലിയ വിജയമായതിന് ശേഷം 2022 ലാണ് അശ്വത് രണ്ടാമതൊരു സിനിമയുമായി എത്തുന്നത്. 'ഒരി ദേവുഡ' എന്ന സിനിമാ ഒ മൈ കടവുളൈയുടെ തെലുങ്ക് വേര്‍ഷനായിരുന്നു. ശേഷം ഡ്രാഗണ്‍ എന്ന സിനിമയാണ് അശ്വത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രം. പ്രദീപ് രംഗനാഥന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2025 ഫെബ്രുവരി 21 നാണ് ഡ്രാഗണ്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം സിനിമ ഒടിടിയിലും റിലീസ് ചെയ്തു. തിയേറ്ററില്‍ ലഭിച്ചതിനെക്കാളും പ്രേക്ഷക പിന്തുണ ലഭിച്ചത് സിനിമ ഒടിടിയില്‍ എത്തിയപ്പോഴായിരുന്നു.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X