For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരും മനുഷ്യരാണ്, ഇത്രയും വിഷയങ്ങൾ നേരിട്ടാണ് ജോലി ചെയ്യുന്നത്; നയൻതാരയെക്കുറിച്ച് സംവിധായകൻ

  |

  തമിഴ് സിനിമയിലെ ലേഡിസൂപ്പർ സ്റ്റാർ ആണ് നയൻതാര. കൈനിറയെ സിനിമകളുമായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻസിന്റെ ഏറ്റവും പുതിയ സിനിമയാണ് കണക്ട്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സത്യരാജ്, അനുപം ഖേർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 22 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

  മായ, ​ഗെയിം ഓവർ എന്നീ സിനിമകൾക്ക് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമ ആണിത്. നയൻതാരയ്ക്ക് കരിയറിൽ വലിയ ബ്രേക്ക് നൽകിയ സിനിമ ആണ് മായ. ഹൊറർ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ സൂപ്പർ ഹിറ്റായിരുന്നു. നയൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ബോക്സ് ഓഫീസ് വിജയം കൈവരിച്ച സിനിമയുമാണിത്.

  Also Read: സ്വർണലതയ്ക്ക് സംഭവിച്ചത് വലിയ ദുരന്തം, ആ ശബ്ദം മറ്റാർക്കും ലഭിച്ചില്ല; ചിത്രയുടെ ഇടയ്ക്കുള്ള മെസേജുകൾ; സുജാത

  ഇപ്പോഴിതാ കണക്ട് സിനിമയെക്കുറിച്ചും നയൻതാരയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അശ്വിൻ ശരവണനും നടൻ സത്യരാജും. ബിഹൈന്റ്വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

  വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് നയൻതാര വിവാദത്തിലായിരിക്കെ ആണ് ഈ സിനിമ ഒരുങ്ങിയത്. സിനിമയിൽ അഭിനയിക്കുമ്പോൾ നയൻതാരയെ ഇത് ബാധിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകി.

  Also Read: ബ്രോക്കർ കൊണ്ടുവന്ന ആലോചന ആയിരുന്നു; ഇഷ്ടപ്പെട്ടതിന് കാരണം അതാണ്!; നവ്യയെ കുറിച്ച് സന്തോഷിന്റെ അമ്മ പറഞ്ഞത്

  'ഇതൊക്കെ ജീവിതത്തിന്റെ ഭാ​ഗമാണ്. അത് അഭിമുഖീകരിക്കുന്നത് ജീവിതത്തിലെ ആർട്ട് ആണ്. ചിലർ എന്നോട് മറ്റ് താരങ്ങളെ പറ്റി ചോദിക്കും. അവർ ഡിവോഴ്സ് ആയല്ലോ കുട്ടി പിറന്നല്ലോ എന്നൊക്കെ. പുരുഷനും സ്ത്രീയും കല്യാണം കഴിക്കും വേർപിരിയും, കുട്ടികൾ ഉണ്ടാവും'

  'അതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ് എന്റെ ചോദ്യം,' സത്യരാജ് പറഞ്ഞു. സക്സസ്ഫുൾ ഹീറോയിനായി വലിയ ശമ്പളം വാങ്ങുന്നതിനപ്പുറം നായികയ്ക്ക് വേണ്ടി ഒരു സിനിമ നിർമ്മിക്കുന്ന സ്ഥാനത്തേക്ക് അവർ എത്തിയത് വലിയ കാര്യമാണെന്നും സത്യരാജ് നയൻസിനെക്കുറിച്ച് പറഞ്ഞു.

  'എല്ലാവർക്കും വെല്ലുവിളികൾ ഉണ്ട്. അവർ അന്യ​ഗ്രഹ ജീവിയല്ലല്ലോ. അവർ അത്രയും വലിയ സ്റ്റാർ ആണെങ്കിലും അവരും മനുഷ്യരാണ്. എല്ലാ താരങ്ങളെക്കുറിച്ചുമാണ് ഞാൻ പറയുന്നത്. ആ വിഷയങ്ങൾ എല്ലാം നേരിട്ടാണ് ജോലി ചെയ്യുന്നത്. അവർ വാങ്ങുന്ന ശമ്പളത്തിന് 110 ശതമാനം ചെയ്താണ് പോവുന്നത്'

  'ഹീറോയുടെ സിനിമ ഹീറോയിന്റെ സിനിമ എന്ന വ്യത്യാസം എനിക്കില്ല. കഥയ്ക്കനുസരിച്ചാണ് കാസ്റ്റ് ചെയ്യുന്നത്. ഒരു താരമായല്ല സിനിമയിലേക്ക് ആരെയും വിളിക്കുന്നത്. എന്റെ സിനിമയിലെ കഥാപാത്രം ആയാണ്,' അശ്വിൻ ശരവണൻ പറഞ്ഞു.

  അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് കുട്ടികളുടെ പേരാണ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴായിരുന്നു ഇരുവർക്കും കുഞ്ഞ് പിറന്നത്.

  വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് വ്യക്തമായതോടെ തമിഴ്നാട്ടിൽ ഇത് വലിയ ചർച്ച ആയി. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും വിവാദം ചൂടുപിടിപ്പിച്ചു.


  രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ഈ വിവാദം അവസാനിച്ചത്. മലയാളത്തിൽ ഗോൾഡ് എന്ന സിനിമയാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

  Read more about: nayanthara
  English summary
  Director Ashwin Saravanan About Connect Movie; Words About Nayanthara Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X