ഭാര്യ വലിയ കുടുംബത്തില്‍ നിന്നുള്ളവളാണ്! ഞാനെന്ത് വസ്ത്രമിടണമെന്ന് പോലും ഭാര്യയുടെ തീരുമാനമെന്ന് ആറ്റ്‌ലി
തമിഴ് സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് ആറ്റ്‌ലി. എന്നാല്‍ ബോളിവുഡില്‍ സിനിമയൊരുക്കി ഇന്ത്യയിലാകെ തരംഗമായി നില്‍ക്കുകയാണ് താരമിപ്പോള്‍. ഷാരൂഖ് ഖാനും നായന്‍താരയും നായിക-നായകന്മാരായിട്ടെത്തിയ ചിത്രമായിരുന്നു ജവാന്‍. ഈ വര്‍ഷം ജവാനിലൂടെ വലിയ ജനപ്രീതിയാണ് ആറ്റ്‌ലി സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയ്‌ക്കൊപ്പം കുടുംബജീവിതവും മനോഹരമായി മുന്നോട്ട് കൊണ്ട് പോവുകയാണ് ആറ്റ്‌ലി. ഇതിനിടെ തന്റെ ജീവിതത്തില്‍ ഭാര്യയുടെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയയിരുന്നു സംവിധായകന്‍.

'മെര്‍സലില്‍ ഒരു സീനുണ്ട്. ദളപതി എന്തിനാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ച് നിത്യ മേനോന്‍ വിജയ്ക്ക് താലി ഊരിക്കൊടുക്കുന്ന സീനാണ്. ഇത് വിറ്റ് നമുക്ക് ആശുപത്രി കെട്ടാമെന്ന് അവര്‍ വിജയിയോട് പറയുന്നുണ്ട്. എപ്പോഴും ഒരു പുരുഷന്‍ തളര്‍ന്നിരിക്കുമ്പോള്‍ അവനെ താങ്ങി നിര്‍ത്തുന്നത് അമ്മയോ ഭാര്യയോ ആണ്. ചിലപ്പോള്‍ അച്ഛനും കാണും.
എന്നാല്‍ മിക്കവാറും ഇത്തരം സാഹചര്യങ്ങളില്‍ ഒപ്പം നില്‍രക്കുന്നത് ഭാര്യയോ കാമുകിയോ അമ്മയോ ആയിരിക്കുമെന്ാണ് ആറ്റ്‌ലി പറയുന്നത്. ഇതൊക്കെ അടിസ്ഥാനപരമായ കാര്യമാണ്. യഥാര്‍ഥ ജീവിതത്തിലുള്ള കാര്യങ്ങള്‍ സിനിമയിലൂടെ പ്രതിഫലിക്കുമ്പോള്‍ അത് പെട്ടെന്ന് കണക്ടാവുമെന്നും', താരം പറയുന്നു.
'ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ നിലയിലേക്ക് എത്തുന്നത്. തന്റെ ഭാര്യയായ പ്രിയ ഒരു വലിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഞങ്ങളുടെ കല്യാണ ആലോചന നടക്കുമ്പോള്‍ രാജ റാണി റിലീസ് ചെയ്തിട്ടില്ല. ഞാന്‍ കരിയറിലടക്കം ഏറെ ബുദ്ധിമുട്ടിയിരുന്ന സമയത്തൊക്കെ അവള്‍ എനിക്കൊപ്പം നിന്നു. ഞാനെന്ന വ്യക്തി ഇങ്ങനെയാവാന്‍ കാരണം ഭാര്യ പ്രിയ ആണെന്നാണ്', സംവിധായകന്‍ പറയുന്നത്.
'ഇപ്പോള്‍ താന്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ദേഷ്യപ്പെടാതിരിക്കുന്നതും ഒരു മീറ്റിങ്ങില്‍ കാര്യങ്ങള്‍ എങ്ങനെ വിശകലനം ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ വരെ പ്രിയ തന്റെ പങ്കാളിയാണ്. 'ഒരു അമ്മയാണ് മകനെ രൂപപ്പെടുത്തുന്നത്. എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണെന്ന്', ഒരു ചൊല്ലുണ്ട്. സത്യം പറഞ്ഞാല്‍ ഞാനൊരു കുടുംബസ്ഥനായതിനും ഒരു ടീമിന്റെ നേതാവായതിനും പ്രധാന കാരണം എന്റെ ഭാര്യയാണെന്നും', ആറ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയെങ്കിലും ആറ്റ്‌ലിയെ കളിയാക്കുന്നവരും ചുറ്റിനുമുണ്ട്. മുന്‍പ് പലപ്പോഴും ആറ്റ്ലിയെയും ഭാര്യയെയുമാണ് പലരും കളിയാക്കുന്നത്. ഭാര്യയുമായിട്ടുള്ള നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലാണ് സംവിധായകന് മുന്‍പ് വിമര്‍ശനം നേരിടേണ്ടി വന്നത്. എന്നാല്‍ ഭര്‍ത്താവിന് വലിയ പ്രധാന്യം കൊടുത്ത് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് താരപത്‌നി ചെയ്യാറുള്ളത്. കഴിഞ്ഞ വര്‍ഷം താരങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിരുന്നു.
ആദ്യ സിനിമ പുറത്ത് വന്നതിന് ശേഷമായിരുന്നു ആറ്റ്ലി വിവാഹിതനാവുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ലായിരുന്നു ആറ്റ്ലിയും പ്രിയയും തമ്മിലുള്ള വിവാഹം നടന്നത്. രാജറാണി എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ആറ്റ്‌ലി സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. ശേഷം തെറി, മെര്‍സല്‍, ബിഗില്‍, ഒടുവില്‍ ജവാന്‍ എന്നിങ്ങനെ അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തു. ഈ സിനിമകളുടെയെല്ലാം കഥയൊരുക്കിയതും ആറ്റ്ലി തന്നെയായിരുന്നു.


Click it and Unblock the Notifications











