ബാലയുടെ പ്രവൃത്തി കാരണം ലൈല അന്ന് പൊട്ടിക്കരഞ്ഞു; അന്നും നായകൻ സൂര്യ; സൈക്കോയെന്ന് ലൈല

തമിഴ് സംവിധായകൻ ബാലയെക്കുറിച്ച് നടി മമിത ബൈജു നടത്തിയ പരാമർശം കഴിഞ്ഞ ദിവസം ചർച്ചയായി. വണങ്കാൻ എന്ന തമിഴ് സിനിമയുടെ സെറ്റിൽ സംവിധായകൻ ബാല തന്നെ ഒരുപാട് വഴക്ക് പറഞ്ഞെന്നും തല്ലിയെന്നും മമിത ബൈജു തുറന്ന് പറഞ്ഞു. സിനിമയിൽ നിന്ന് നടി പിന്മാറുകയാണുണ്ടായത്. ഇതിന് കാരണം സംവിധായകന്റെ പെരുമാറ്റമാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഈ പരാമർശം പ്രചരിച്ചത്, പിന്നാലെ വിശദീകരണവുമായി മമിത രം​ഗത്തെത്തി.

തന്റെ പരാമർശം വളച്ചൊ‌ടിച്ചെന്നും ബാല തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മമിത വ്യക്തമാക്കി. പ്രൊഫഷണൽ കമ്മിറ്റ്മെന്റ് കാരണമാണ് വണങ്കാനിൽ നിന്നും പിന്മാറേണ്ടി വന്നതെന്നും മമിത പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. സൂര്യയായിരുന്നു വണങ്കാനിലെ ആദ്യ നായകൻ എന്നാൽ നടനും ഈ സിനിമയിൽ നിന്ന് പിന്മാറുകയാണുണ്ടായത്. പെതുവെ ദേഷ്യക്കാരനായ സംവിധായകനായാണ് ബാല സിനിമാ ലോകത്ത് അറിയപ്പെടുന്നത്.

Mamitha Baiju, Director Bala

ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. അഭിനയം നന്നായില്ലെങ്കിൽ അഭിനേതാക്കളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ആളാണ് ബാല. ഇതേക്കുറിച്ച് ഒരിക്കൽ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു സംസാരിച്ചിട്ടുണ്ട്. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്ത നന്ദ എന്ന സിനിമയുടെ സെറ്റിൽ നടന്ന സംഭവമാണ് ചെയ്യാർ ബാലു വെളിപ്പെടുത്തിയത്. നന്ദയിൽ നായികയായ ലൈലയെ ബാല ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാർ ബാലു പറയുന്നു.

അക്കാലത്ത് സിനിമാ സെറ്റുകളിലെ സജീവ സന്ദർശകനായ ഫിലിം ജേർണലിസ്റ്റായിരുന്നു ചെയ്യാർ ബാലു. ചെന്നെെയിൽ റസിഡൻസി ഹോട്ടലിലാണ് ലൈല താമസിച്ചിരുന്നത്. രണ്ട് തവണ ഞാൻ അഭിമുഖവും എടുത്തിട്ടുണ്ട്. ഒരു തവണ നടി പൊട്ടിക്കരയാൻ തുടങ്ങി. നന്ദ എന്ന സിനിമയിൽ സംവിധായകൻ എന്നെ ടോർച്ചർ ചെയ്യുന്നു, സൈക്കോ പോലെ എന്നൊക്കെ തമിഴിലും ഇം​ഗ്ലീഷിലും പറഞ്ഞു. ബാല ഏത് താരമായാലും സിനിമയുടെ കഥ പറയില്ല. എന്നാൽ കഥാപാത്രമായി മാറണമെന്ന് നിർബന്ധവുമുണ്ട്. ലൈല ബോംബെയിൽ നിന്നാണ് വരുന്നത്.

Mamitha Baiju, Director Bala, Actress Laila

കഥാപാത്രത്തെക്കുറിച്ചൊന്നും അറിയില്ല. കോസ്റ്റ്യൂം കൊടുത്ത്, നടന്ന് വരൂ, വലത്തേക്ക് നോക്കൂ,. ഇടത്തേക്ക് നോക്കൂ എന്നൊക്കെ പറയും. മൈക്കിലൂടെയുള്ള ചീത്ത വിളി വേറെയും. സിനിമയിൽ നിന്നും പിന്മാറാമെന്ന് വരെ ലൈല ആലോചിച്ചതാണ്. എന്നാൽ സിനിമ പൂർത്തിയാക്കിയ ശേഷം ഫസ്റ്റ് കോപ്പി ബാല ലൈലയെ കാണിച്ചു. സിനിമ കണ്ട ലൈല കരഞ്ഞു. ഇത്രയും കഴിവുള്ള സംവിധായകനെ താനെന്തൊക്കെയാണ് പറഞ്ഞതെന്നതിൽ ലൈലയ്ക്ക് വിഷമം തോന്നിയെന്ന് ചെയ്യാർ ബാലു പറഞ്ഞു.

പിതാമകൻ, നാൻ കടവുൾ തുടങ്ങിയവയാണ് ബാലയുടെ ശ്രദ്ധേയ സിനിമകൾ. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് നിരവധി ആരാധകരുണ്ട്. ബാലയെ പോലെ വിവാദങ്ങളിൽ അകപ്പെടുന്ന സംവിധായകർ തമിഴകത്ത് വേറെയുമുണ്ട്. സംവിധായകൻ സാമി ഇതിന് ഉദാഹരണമാണ്. മിരു​ഗം എന്ന സിനിമയ്ക്കിടെ സാമി മലയാളി നടി പത്മപ്രിയയുടെ മുഖത്തടിക്കുകയുണ്ടായി. നടി ഇതിനെതിരെ സംഘടനകൾക്ക് പരാതി നൽ‌കുകയും നടപടിയെടുക്കുകയും ചെയ്തു.

More from Filmibeat

Read more about: laila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X