»   » സൂര്യ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ജ്യോതികയുടെ പ്രവര്‍ത്തിയില്‍ ആശങ്കയുമായി ആരാധകര്‍!

സൂര്യ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ജ്യോതികയുടെ പ്രവര്‍ത്തിയില്‍ ആശങ്കയുമായി ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജ്യോതിക. രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തമിഴ് പതിപ്പായ 36 വയതിനിലെയിലൂടെയാണ് താരം തിരിച്ചുവന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും താരത്തിന് ലഭിച്ചത്. രണ്ടാമതായി പുറത്തിയ മഗലിയാര്‍ മട്ടുവിനെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാച്ചിയാരാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.

നാച്ചിയാര്‍ ടീസറിനെതിരെ രൂക്ഷവിമര്‍ശനം

പുതിയ സിനിമയായ നാച്ചിയാറില്‍ പോലീസ് ഓഫീസറായാണ് ജ്യോതിക എത്തുന്നത്. തിരിച്ചുവരവില്‍ താരത്തിന് ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് മാറുമെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ സകല പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.

അസഭ്യ പദപ്രയോഗത്തിനെതിരെ വിമര്‍ശനം

ടീസറില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മോശം പദപ്രയോഗം നടത്തിയെന്നാരോപിച്ചാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ഭര്‍ത്താവും നടനുമായ സൂര്യയുടെ ചിത്രത്തില്‍പ്പോലും ഇത്തരത്തിലുള്ള രംഗങ്ങളിലെന്ന വാദമാണ് ആരാധകര്‍ ഉയര്‍ത്തിയത്.

സംവിധായകനും താരത്തിനുമെതിരെ നിയമനടപടി

ടീസറില്‍ അസഭ്യ പദപ്രയോഗം നടത്തിയതിന് ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ സ്വദേശിയായ രാജന്‍ മേട്ടുപാളയം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.

നിയമപരമായ നടപടി

ചിത്രത്തിന്റെ ടീസറില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ജ്യോതിക സംസാരിക്കുന്നുണ്ട്. ഇത് നിയമപരമായി തെറ്റാണെന്നാണ് പരാതിക്കാരന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ജ്യോതിക പ്രതികരിച്ചിട്ടില്ല

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക മകളീര്‍മട്ടും എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. അതിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് നാച്ചിയാര്‍. ടീസറിലെ അസഭ്യ വര്‍ഷത്തെക്കുറിച്ചുള്ള വിമര്‍ശനത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

English summary
Jyothika's new teaser got legal notice.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam