twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല: ഭാഗ്യരാജ്

    By Midhun Raj
    |

    തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഭാഗ്യരാജ്. സംവിധായകന്‍ കൂടിയായ താരം സിനിമയിലെ വിവിധ മേഖലകളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ നടന്‍ നടത്തിയ പ്രസംഗം വിവാദമായി മാറിയിരുന്നു. പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കൂടുതല്‍ നടത്തിയതിനാണ് നടന്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

    സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഭാഗ്യരാജ് പറയുന്നു. കരുത്തുകള്‍ പതിവ് സെയ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ഭാഗ്യരാജ് ഇക്കാര്യം പറഞ്ഞത്. പൊളളാച്ചി പീഡനം പ്രമേയമാക്കുന്ന സിനിമ കൂടിയാണിത്.

    എല്ലായ്‌പ്പോഴും ആണ്‍കുട്ടികളെ

    എല്ലായ്‌പ്പോഴും ആണ്‍കുട്ടികളെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഒരു സ്ത്രീക്ക് അന്യായം സംഭവിക്കുന്നത് അവര്‍ അതിന് അനുവദിക്കുമ്പോഴാണ്. താനൊരു കൂട്ടു കുടുംബ വ്യവസ്ഥയില്‍ നിന്ന് വന്ന വ്യക്തിയായതുകൊണ്ട് എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാറുണ്ട്. മുന്‍പ് സ്ത്രീകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ടെലിഫോണ്‍ വ്യാപകമായതോടെ ആ നിയന്ത്രണങ്ങള്‍ ഇല്ലാതായി.

    മൊബൈല്‍ ഫോണുകളുടെ വരവോട സ്ത്രീകള്‍ക്ക് ആത്മനിയന്ത്ര

    മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. എപ്പോഴുേം ഫോണ്‍ ചെവിയില്‍ വെച്ചാണ് നടത്തം. സ്ത്രീകള്‍ക്ക് അവരെ ആവശ്യമുളളവരെ വിളിക്കാനും മെസേജ് അയക്കാനും മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിലൂടെ അവസരമുണ്ടാകുന്നു, സ്ത്രീകള്‍ തെറ്റുകള്‍ സംഭവിക്കാന്‍ അനുവദിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. നിങ്ങള്‍ സ്ത്രീകള്‍ ശരിയായി പെരുമാറി കഴിഞ്ഞാല്‍ കാര്യങ്ങള്‍ ശരിയാകും.

    നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും

    നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ആണ്‍കുട്ടികളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഭാഗ്യരാജ് പറയുന്നു. പൊളളാച്ചി കൂട്ടബലാത്സംഗ കേസിനെക്കുറിച്ചും ചടങ്ങില്‍ ഭാഗ്യരാജ് സംസാരിച്ചിരുന്നു. ആ കേസില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല കുറ്റക്കാര്‍, പെണ്‍കുട്ടികളുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് ആണ്‍കുട്ടികള്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നത്. അതിന് പെണ്‍കുട്ടികളാണ് അവസരമുണ്ടാക്കി കൊടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്നത് കൊണ്ടാണ് പുരുഷന്മാര്‍ തെറ്റ് ചെയ്യുന്നതെന്നും ഭാഗ്യരാജ് ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

    മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്

    പരസ്ത്രീ

    പരസ്ത്രീ പരപുരുഷ ബന്ധത്തെക്കുറിച്ചും ചടങ്ങില്‍ ഭാഗ്യരാജ് സംസാരിച്ചിരുന്നു. ഒന്നിലധികം സ്ത്രീകളുമായുളള ബന്ധം കൈകാര്യം ചെയ്യാന്‍ ഒരു പുരുഷന്‍ വൈകാരികപരമായി സജ്ജനാണെന്നും അതേസമയം സ്ത്രീകള്‍ക്ക് ഒന്നിലധികം പങ്കാളികളെ ഒന്നിച്ച് കൈകാര്യം ചെയ്തു കൊണ്ടുപോവാന്‍ കഴിയില്ലെന്നും ഭാഗ്യരാജ് പറഞ്ഞു. ഭാര്യാ ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊന്നതിന് ശേഷം കാമുകനൊപ്പം പോയെന്ന വാര്‍ത്തകള്‍ നമ്മള്‍ പത്രങ്ങളില്‍ വായിക്കാറില്ലേ സ്ത്രീകള്‍ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും അവര്‍ സ്വയം ഒരു പരിധി പാലിക്കണമെന്നും ചടങ്ങില്‍ ഭാഗ്യരാജ് പറഞ്ഞു.

    എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ! ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷ്‌റഫ്എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ! ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷ്‌റഫ്

    English summary
    Director Bhagyaraj's Controversial Statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X