»   » മഞ്ജു വാര്യര്‍ക്ക് തമിഴ് സിനിമ നഷ്ടമായോ? നയന്‍താരയാണോ പകരക്കാരി? സംവിധായകന്‍ പറയുന്നത്?

മഞ്ജു വാര്യര്‍ക്ക് തമിഴ് സിനിമ നഷ്ടമായോ? നയന്‍താരയാണോ പകരക്കാരി? സംവിധായകന്‍ പറയുന്നത്?

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മഞ്ജു വാര്യര്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത ഇടയ്ക്ക് പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി സംവിധായകന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

അമ്മയില്‍ അധികാര വടംവലി രൂക്ഷം? ഗണേഷ് കുമാറും മമ്മൂട്ടിയും ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

അപ്പുവിനെ വാഴ്ത്തുന്ന വാപ്പച്ചി അറിയോ, ഞാന്‍ വന്നിട്ട് 4 വര്‍ഷമായി, ഇക്കയ്ക്ക് മുന്നില്‍ കുഞ്ഞിക്ക

സംവിധായകന്‍ അറിവഴകന്റെ സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴകത്ത് തുടക്കം കുറിക്കാനൊരുങ്ങുന്നത്. താരവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും താരം ഇതുവരെ തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നില്ല.

മഞ്ജു വാര്യരുടെ തമിഴ് സിനിമ

മഞ്ജു വാര്യരെ നായികയാക്കി സിനിമ ഒരുക്കുന്നുവെന്ന് സംവിധായകന്‍ അറിവഴകന്‍ അറിയിച്ചിരുന്നു. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിരുന്നില്ല.

നയന്‍താരയെ നായികയാക്കി സിനിമ

മഞ്ജു വാര്യരെ നായികയാക്കി സിനിമ ഒരുക്കുന്നുവെന്ന് അറിയിച്ചതിന് ശേഷം സംവിധായകന്‍ നയന്‍താരയുടെ ചിത്രം പ്രഖ്യാപിച്ചതോടെയാണ് ആരാധകര്‍ക്ക് സംശയമായത്.

മഞ്ജുവിന്റെ പകരക്കാരി?

മഞ്ജു വാര്യരുടെ പകരക്കാരിയായാണോ നയന്‍സ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതിന് ശേഷമാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

രണ്ടും രണ്ടാണ്

മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്‍താരയുടേത് സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്ന് അറിവഴകന്‍ ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം മാറിയത്.

മെമ്മറീസിന്റെ റീമേക്ക്

സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് അറിവഴകന്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മെമ്മറീസ് തമിഴിലേക്ക് റീമേക്ക് ചെയ്തതും ഇദ്ദേഹമാണ്. കുട്രം 23 ആണ് ഒടുവിലായി പുറത്തിറങ്ങിയത്.

അഭിനയത്തിന് പ്രധാന്യം

മഞ്ജു വാര്യരുടെ മിക്ക സിനിമകളും കണ്ടതിന് ശേഷമാണ് സംവിധായകന്‍ താരത്തെ നായികയാക്കാന്‍ തീരുമാനിച്ചത്. ശക്തമായ കഥാപാത്രവും അഭിനയ സാധ്യതയുമുള്ള കഥാപാത്രമായതിനാലാണ് താരത്തെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.

തിരക്കഥ കേട്ടു

ഈ സിനിമയുടെ തിരക്കഥ മഞ്ജു വാര്യര്‍ കേട്ടിരുന്നുവെന്നും താരത്തിന് ഇഷ്ടപ്പെട്ടുവെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഞ്ജു വാര്യരുടെ ഡേറ്റ് ലഭിച്ചതിന് ശേഷം

മഞ്ജു വാര്യരുടെ ലഭിച്ചതിന് ശേഷം ചിത്രത്തിലെ കൂടുതല്‍ താരങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Director clarifies on reports about Nayanathara replacing Manju Warrier!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam