ദുല്‍ഖര്‍ സല്‍മാനും ആ ഭാഗ്യം നഷ്ടമായി; ദുല്‍ഖറിനെ നായകനാക്കുമെന്ന് പറഞ്ഞിരിക്കവേയാണ് കെവി ആനന്ദിന്റെ വേര്‍പാട്
പ്രശസ്ത സംവിധായകനും ഛായഗ്രാഹകനുമായ കെവി ആനന്ദിന്റെ വിയോഗം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് കനത്ത ആഘാതമായിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇന്ന് വെളുപ്പിന് സംവിധായകന്റെ വേര്‍പാട്. പ്രിയ സംവിധായകന് ആദരാഞ്ജലി നേര്‍ന്ന് മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ കെ ആനന്ദിന്റെ നടക്കാതെ പോയ സിനിമയെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുകയാണ്.

അടുത്തതായി ദുല്‍ഖര്‍ സല്‍മാനുമൊപ്പം ഒരു സിനിമ ചെയ്യാനായിരുന്നു കെവി ആനന്ദ്തീരമാനിച്ചിരുന്നത്. തമിഴ് നടന്‍ വിവേക് അന്തരിച്ച ദിവസം കെ വി ആനന്ദുമായി താന്‍ സംസാരിച്ചിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകനും ആനന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ രജനീഷ് പറയുന്നത്. അന്നത്തെ സംസാരത്തിനിടയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു തമിഴ് ചിത്രം ഒരുക്കണമെന്നും അതിനുള്ള പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നതായി രജനീഷ് ട്വീറ്ററിലൂടെ പറയുന്നു. ഈ സിനിമയില്‍ തമിഴ് നടന്‍ ചിമ്പുവിനെയും അഭിനയിക്കാനായിരുന്നു പദ്ധതി.
റഫ് ലുക്കിൽ അനുപമ പരമേശ്വരൻ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
Recommended Video
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം 17 സിനിമകള്‍ക്ക് ഛായാഗ്രാഹണവും ഏഴു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സൂര്യയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാപ്പാനാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. മലയളത്തില്‍ പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്തിലെ ഛായാഗ്രാഹണത്തിലൂടെയാണ് കെവി ആനന്ദ് ആദ്യമായി സ്വതന്ത്ര്യ ഛായാഗ്രാഹകനാവുന്നത്. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











