ജോജുവിന്‌റെ ഡെഡിക്കേഷന്‍ അപാരമാണ്, അതിഗംഭീര പെര്‍ഫോമര്‍ ആണ് അദ്ദേഹം, മനസുതുറന്ന് കാര്‍ത്തിക്ക് സുബ്ബരാജ്‌

By Midhun Raj

കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം ജഗമേ തന്ദിരത്തിന്‌റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ധനുഷും കാര്‍ത്തിക്കും ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം മലയാളത്തില്‍ നിന്നും നടി ഐശ്വര്യ ലക്ഷ്മിയും നായികാ വേഷത്തില്‍ സിനിമയില്‍ എത്തുന്നു. അതേസമയം ജോജു ജോര്‍ജ്ജിന്‌റെ ആദ്യ തമിഴ് ചിത്രമാണ് ജഗമേ തന്ദിരം. ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷം നടന് മികച്ച പ്രതികരണങ്ങളാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്.

jojugeroge-karthiksubbaraj

ജോജു ജഗമേ തന്ദിരത്തിലേക്ക് എത്തിയതിനെ കുറിച്ച് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞിരുന്നു. ജോസഫ്, ചോല എന്നീ ചിത്രങ്ങള്‍ കണ്ട ശേഷമാണ് ജോജുവിനെ വിളിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ജോജു ജോര്‍ജ്ജ് ചെയ്ത കഥാപാത്രത്തിന് വേണ്ടി മുന്‍പ് എസ് ജെ സൂര്യയെ പോലുളള നിരവധി പേരെ ആലോചിച്ചിരുന്ന കാര്യവും കാര്‍ത്തിക്ക് പറഞ്ഞു. അതിഗംഭീര പെര്‍ഫോമര്‍ ആണ് അദ്ദേഹം. ജോജുവിനെ ഇപ്പോള്‍ കുറെപേര്‍ അറിഞ്ഞുതുടങ്ങി.

പുതിയ ലുക്കില്‍ ഹന്‍സിക, തെന്നിന്ത്യന്‍ താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

Recommended Video

Jagame Thandhiram Trailer Reaction | Dhanush, Aishwarya Lekshmi | FilmiBeat Malayalam

നായാട്ടില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരുപാട് വര്‍ഷങ്ങള്‍ സിനിമയില്‍ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ ആളാണ് ജോജു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി നായകനായ ആളാണ് അദ്ദേഹം. ജോജുവിന്‌റെ ഡെഡിക്കേഷന്‍ അപാരമാണ്. പെര്‍ഫോമന്‍സും അതുപോലെ തന്നെ. ഭയങ്കര കൂളാണ് ജോജുവെന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞു. പേട്ടയ്ക്ക് ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ജഗമേ തന്ദിരം. സിനിമ ഒടിടി റിലീസായാണ് എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Read more about: karthik subbaraj joju george ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X