twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധനുഷിന്റെ അച്ഛന്‍ ചേരിയില്‍; കാരണം ധനുഷല്ല!!

    By Aswathi
    |

    തമിഴിലെ പ്രശസ്ത സംവിധായകനും നടന്‍ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ മാസങ്ങളോളം ചേരിയില്‍ ജീവിച്ചു. ഇങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ കാരണം വ്യക്തിപരമാണെന്നോ, നടന്‍ ധനുഷുമായി ബന്ധപ്പെട്ടതാണോ എന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ കാരണം തീര്‍ത്തും പ്രൊഫഷണലാണ്.

    അതെ അതാണ് പ്രൊഫഷണലിസം. തന്റെ സിനിമകള്‍ റിയലിസ്റ്റിക്കായിരിക്കണമെന്ന് നിര്‍ബന്ധമുള്ള തമിഴിലെ ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് കസ്തൂരി രാജ. ഈ റിയലിസത്തിന് വേണ്ടിയാണ് സംവിധായകന്‍ മാസങ്ങളോളം ചേരിയില്‍ ജീവിച്ചത്.

    kasthuriraja

    കാസ് പണം തുട്ട് എന്ന പേരില്‍ ചേരി ജീവിതം ആസ്പദമാക്കി കസ്തൂരി രാജ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ചിത്രം നൂറ് ശതമാനം പെര്‍ഫക്ഷനോടെ ചിത്രീകരിക്കാനും ചേരിയില്‍ ജീവിക്കുന്നവരുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനും വേണ്ടിയാണ് സംവിധായകന്‍ അവരിലൊരാളായി ജീവിച്ചത്.

    പണം സമ്പാദിക്കുന്നതിന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പതിനാറിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

    പുതുമുഖ താരങ്ങളായ മിത്രന്‍, സുയേഷ്, സാവന്ത്, ബാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭു, രാധിക ശരത്കുമാര്‍ എന്നിവരും താരനിരയിലുണ്ട്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

    English summary
    Maverick filmmaker Kasthuriraja is getting ready with his movie titled 'Kaasu Panam Thuttu'.The director who is known as a perfectionist stayed in slum areas for some months to understand the life of people there and to bring it alive on screen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X