ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയ് ചിത്രം ഒരുങ്ങിയത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ഇത്തവണ വിജയ് ചിത്രവുമായി എത്തുന്നത്. മാസ്റ്ററിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ടുകളായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. കൊറോണ സമയത്ത് റിലീസ് മാറ്റിവെച്ച സിനിമകളില്‍ ഒന്നുകൂടിയായിരുന്നു വിജയ് ചിത്രം. നേരത്തെ എപ്രില്‍ ഒമ്പതിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ വൈറസ് വ്യാപനം മാസ്റ്ററിനെയും ബാധിക്കുകയായിരുന്നു. അതേസമയം മാസ്റ്റര്‍ സംവിധായകന്റെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് ഉടനെയെത്തുമെന്നാണ് പുതിയ പോസ്റ്ററിലെ ടാഗ് ലൈന്‍. ലോക് ഡൗണ്‍ പ്രമാണിച്ച് റിലീസ് ചെയ്യാതിരുന്ന ചിത്രം വേണ്ട സമയത്തു തന്നെ ആരാധകരുടെ അരികിലേക്ക് എത്തുമെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. മാസ്റ്റര്‍ റിലീസ് മാറ്റിവെച്ചതില്‍ നിരാശ പ്രകടിപ്പിച്ച് നേരത്തെ ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

റിലീസ് മാറ്റിവെച്ചതില്‍ നിരാശ പ്രകടിപ്പിച്ചുളള ആരാധകരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. മാളവിക മോഹനനാണ് ചിത്രത്തില്‍ ദളപതിയുടെ നായികയായി എത്തുന്നത്. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

മാസ്റ്ററിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു വിജയ് ചിത്രത്തിന്‌റെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്. ദളപതി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

മാസ്റ്ററിന് വേണ്ടി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് വിജയ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. വിജയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായിരിക്കും മാസ്റ്ററെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. വിജയും വിജയ് സേതുപതിയും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത് കാണാനായിട്ടാണ് അധികപേരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











