വിജയ് സിനിമകളിലെ സ്ഥിരം ശെെലിയുണ്ടാകില്ല! കെെദി 2 വരുമെന്നും ലോകേഷ് കനകരാജ്
തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് ദളപതി വിജയ്. സൂപ്പര്‍ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗിലും ആരാധകര്‍ സ്വീകരിച്ചിരുന്നു. ബിഗിലിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് നടന്‍ അഭിനയിക്കുന്നത്. ബിഗിലിനൊപ്പം ദീപാവലിക്ക് പുറത്തിറങ്ങിയ കൈദിയുടെ സംവിധായകന്‍ കൂടിയാണ് ലോകേഷ് കനകരാജ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദളപതി 64നെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

സ്ഥിരം വിജയ് ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയായിരിക്കും ദളപതി 64എന്നാണ് സംവിധായകന്‍ പറയുന്നത്. നായികയോ മറ്റു വിജയ് ഫോര്‍മാറ്റുകളോ ഉപയോഗിക്കാത്ത ചിത്രം ആവും ഇതെന്നും വിജയ് എന്ന നടനെ വെച്ച് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു ചിത്രം ഒരുക്കാന്‍ സാധിക്കുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു. കൂടാതെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന കൈദിക്ക് ഒരു രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ പറഞ്ഞു.
ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രം കൂടിയായ ദളപതി 64ന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. വിജയ് സേതുപതി,മാളവിക മോഹന്‍, ആന്റണി വര്‍ഗീസ്, ശാന്തനു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications