കമൽഹാസന്റെ പുഷപ്പ് കണ്ട് ഞെട്ടി ലോകേഷ് കനകരാജ്
അഭിനയത്തിന്റെ ഒരു വിസ്മയമാണ് ഉലകനായകൻ കമലഹാസൻ. വ്യത്യസ്തമായ വേഷങ്ങളെ നൂറ് ശതമാനം അർപ്പണ ബോധത്തോട് കൂടി പൂർണതയിൽ എത്തിക്കാൻ ഉള്ള താരത്തിന്റെ കഴിവ് പ്രശംസനീയമാണ്. സിനിമയിൽ പരീക്ഷണങ്ങൾക്ക് മുതിരാനും ഇപ്പോഴും ശ്രമിക്കുന്ന നടൻ.
ലോകമെമ്പാടുമുള്ള ഉലകനായകൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. ചിത്രത്തിന്റെ ട്രെയിലർ പോലും വലിയ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിലും ചെമ്പൻ വിനോദും പ്രധാനപ്പെട്ട രണ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മലയാളികൾക്കും അഭിമാനമാണ്.
കൈതി എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ച ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്ഹാസന് പുറമെ വിജയ് സേതുപതി സൂര്യ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഓഡിയോ ലൗഞ്ചിന്റെ വേദിയില്‍ ലോകേഷ് കനകരാജ് കമല്‍ഹാസനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
വിക്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് നടക്കുമ്പോള്‍ രാത്രി 2 മണിക്ക് 26 പുഷ് അപ്പ് കമല്‍ഹാസന്‍ എടുത്തു എന്ന് ലോകേഷ് പറഞ്ഞു. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് ശരിക്കും ഞെട്ടിച്ചു എന്നും ലോകേഷ് വ്യക്തമാക്കി.
ലോകേഷിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് വേദി ഏറ്റെടുക്കുന്നത്. ഗംഭീര സംഘട്ടനങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കണ്ട് അമ്പരിയന്നിരിക്കുകയാണ് ആരാധകർ. കമൽഹസൻ തന്റെ 67 ആം വയസ്സിലും ചുറുചുറുക്കോടെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചു എന്നത് ഏവരെയും അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.
എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിന്‍ രാജാണ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ദിനേശ്. പി.ആര്‍.ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
വിക്രത്തിന് ശേഷം വിജയുമായി വീണ്ടും ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മാസ്റ്ററാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 അവസാനത്തോടെ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക.


Click it and Unblock the Notifications











