പ്രേമത്തിന് അവാര്‍ഡ് കൊടുത്തില്ല, പ്രതിഷേധം അറിയിച്ച് സംവിധായകന്‍ മുരുകദോസ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം പരിഗണിക്കാതിരുന്നത് ചര്‍ച്ചയാകുന്നു. എന്നാല്‍ ചിത്രത്തിന് അവാര്‍ഡ് നല്‍കാത്തതിന് കാരണം വ്യക്തമാക്കി ജൂറി ചെയര്‍മാനും സംവിധായകനുമായ മോഹന്‍ രംഗത്ത് എത്തിയിരുന്നു. അവാര്‍ഡിന് പരിഗണിക്കേണ്ടിയിരുന്ന മൂല്യങ്ങള്‍ പ്രേമത്തിനുണ്ടായിരുന്നില്ല എന്നാണ് മോഹന്‍ പറഞ്ഞത്.
എങ്കിലും പ്രേമത്തിന് അവാര്‍ഡ് നല്‍കാത്തതിലുള്ള പ്രതിഷേധം കെട്ടണയുന്നില്ല. ഇപ്പോഴിതാ തമിഴ് സംവിധായകന്‍ മുരുകദോസും രംഗത്ത് എത്തിയിരിക്കുന്നു. അവാര്‍ഡിനായി പ്രേമത്തെ പരിഗണിക്കാതിരുന്നത് ചിത്രത്തോട് കാണിച്ച അനീതിയാണെന്ന് മുരുകദോസ് തുറന്നടിച്ചു. മുരുകദോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന് അവാര്‍ഡ് നല്‍കാത്തതില്‍ പ്രതിഷേധിച്ചത്.

പ്രേമം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വിജയമായപ്പോള്‍ തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് പലരും ചിത്രത്തെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. അടുത്തിടെ തമിഴ് നടന്‍ വിജയ് പ്രേമത്തിനെയും നിവിന്‍ പോളിയെയും അഭിനന്ദിച്ച് രംഗത്തെത്തിയത് വാര്‍ത്തായായിട്ടുണ്ട്.
ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മജ്‌നു എന്ന പേരില്‍ തെലുങ്കില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകനായി എത്തുന്നത്. ചന്ദു മൊണ്ടേതിയാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.


Click it and Unblock the Notifications











