ചിമ്പും നയന്‍താരയും ലിപ്‌ലോക് ചെയ്ത ആ പോസ്റ്ററിന് പിന്നിലൊരു പ്രതികാരമാണ്; കഥ വെളിപ്പെടുത്തി സംവിധായകന്‍
നാല്‍പ്പതാം ജന്മദിനം ആഘോഷിച്ചതിനൊപ്പം നടി നയന്‍താരയുടെ ഡോക്യുമെന്ററിയും പുറത്തിറക്കിയിരുന്നു. തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രണയബന്ധങ്ങളെ പറ്റിയൊക്കെ നയന്‍താര ഇതില്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ നടിയുടെ ജീവിതത്തെ പറ്റി അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ കൂടി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയതായി സംവിധായകന്‍ നന്ദാവനം നന്ദകുമാര്‍ നയന്‍താരയെ കുറിച്ചും നടന്‍ ചിമ്പുവിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഇരുവരും പ്രണയത്തിലാവാനുണ്ടായ കാരണത്തെക്കുറിച്ചും വല്ലവന്‍ എന്ന സിനിമയില്‍ ചിമ്പു -നയന്‍താര ലിപ്ലോക് ചെയ്യുന്ന സീന്‍ എടുക്കാനുണ്ടായ കാരണത്തെപ്പറ്റിയുമാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗജനി എന്ന സിനിമയാണ് നയന്‍താരയെ ഏറെ വിഷമിപ്പിച്ച ഒരു ചിത്രം. തന്റെ കരിയറില്‍ ഒരിക്കലും അഭിനയിക്കേണ്ടെന്ന് തോന്നിയിട്ടുള്ള സിനിമ ഗജനിയാണെന്ന് നയന്‍താര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ എ ആര്‍ മുരുഗദോസ് നയന്‍താരയോട് പറഞ്ഞപ്പോള്‍ സിനിമയില്‍ രണ്ട് നായികമാര്‍ ഉണ്ടെന്നും ആദ്യ നായികയുടെ കഥ ഫ്‌ളാഷ്ബാക്കില്‍ ആണ് വരുന്നതെന്നും നയന്‍താരയുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെന്നുമാണ് പറഞ്ഞത്.
സിനിമയ്ക്ക് വേണ്ടി 30 ദിവസത്തെ കോള്‍ ഷീറ്റാണ് നയന്‍താര നല്‍കിയത്. 10 ദിവസം കൊണ്ട് സിനിമയിലെ നടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ബാക്കിയുള്ള ചിത്രീകരണത്തിന് നയന്‍താര കാത്തിരുന്നെങ്കിലും സിനിമയുടെ മുഴുവന്‍ ഷൂട്ടിങ്ങും പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് പിന്നീട് കേള്‍ക്കേണ്ടി വന്നത്. ഇതോടെ നടി വലിയ ദേഷ്യത്തിലായി.
ഗജനി റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിലെ മുഴുനീള നായിക കഥാപാത്രം ചെയ്തത് അസിന്‍ ആയിരുന്നു. തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പോലെ ആ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ചതില്‍ നയന്‍താരയ്ക്ക് ദേഷ്യവും സങ്കടവുമായി. ഈ സമയത്ത് നടി ചിമ്പുവിന്റെ നായികയായി വല്ലവന്‍ എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഇതോടെ മുരുഗദോസ് തന്നെ ഗജനിയില്‍ സഹനടിയായി ഉപയോഗിച്ചതിന്റെ വിഷമം നയന്‍താര ചിമ്പുവിനോട് പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യാന്‍ ചിമ്പുവും തീരുമാനിച്ചു.

അങ്ങനെയാണ് വല്ലവനില്‍ നിന്നും നയന്‍താരയും ചിമ്പുവും ചുണ്ടുകള്‍ കടിച്ചു പിടിച്ചു നില്‍ക്കുന്ന പോസ്റ്റര്‍ പുറത്തിറങ്ങുന്നത്. ഇത് കോളിവുഡ് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഇതോടെ ഗജനിയില്‍ അഭിനയിച്ച് തിളങ്ങി നിന്ന അസിനെ എല്ലാവരും മറക്കുകയും നയന്‍താരയെ കുറിച്ചുള്ള സംസാരം വരികയും ചെയ്തു. ഈ സംഭവം നയന്‍താര-ചിമ്പു പ്രണയത്തിന് കാരണമായി. ഈ സമയത്തെല്ലാം അവര്‍ക്കൊപ്പം ഞാനും ഉണ്ടായിരുന്നെന്ന് നന്ദകുമാര്‍ പറയുന്നു.
ഇടയ്ക്ക് നയന്‍താരയും ചിമ്പു വേര്‍പിരിഞ്ഞതോടെ ചിമ്പുവിന് ഇഷ്ടമില്ലാത്ത ആളുകളെയൊക്കെ നയന്‍താര സഹായിക്കാന്‍ തുടങ്ങി. അങ്ങനെ കോലമാവ് കോകില എന്ന സിനിമ സംവിധാനം ചെയ്ത നെല്‍സന് നടി അവസരം നല്‍കി. ഒരു ഘട്ടത്തില്‍ ലൈക്ക പ്രൊഡക്ഷന്‍സ് ആ സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും നയന്‍താര ഇടപെട്ടാണ് ആ സിനിമ നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിക്കുന്നത്.
നയന്‍താരയുടെ ഭിക്ഷ ഭക്ഷിച്ചാണ് നെല്‍സണ്‍ വളര്‍ന്നത്. ചിമ്പുവിന് എന്നെ ഇഷ്ടമല്ല. അദ്ദേഹത്തിന് ഒരു അവസരം എനിക്ക് തരാമായിരുന്നു. എന്നാല്‍ തുടക്കം മുതലേ അവരുടെ കഥകളെല്ലാം അറിയാവുന്നതുകൊണ്ട് എന്നെ വളര്‍ത്താന്‍ നയന്‍താര ആഗ്രഹിച്ചില്ല. അങ്ങനെ നടുതെരുവില്‍ നില്‍ക്കുന്ന അവസ്ഥ തനിക്ക് വന്നതായിട്ടും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications