»   » നയന്‍താരയ്ക്കും ചിമ്പുവിനും വേണ്ടി മാമാപ്പണി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവസംവിധായകന്‍!

നയന്‍താരയ്ക്കും ചിമ്പുവിനും വേണ്ടി മാമാപ്പണി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവസംവിധായകന്‍!

Posted By:
Subscribe to Filmibeat Malayalam
നയന്‍സിനും ചിമ്പുവിനും മാമാപ്പണി ചെയ്തിരുന്നു?

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ വിവാദമുയര്‍ത്തിയ പ്രണയമായിരുന്നു നയന്‍താര-ചിമ്പു പ്രണയബന്ധം. ഇരുവരെയും ബന്ധപ്പെടുത്തി പല തരത്തിലുള്ള കഥകളും പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാവുമെന്ന് ഒരു ഘട്ടത്തില്‍ പ്രേക്ഷകരും കരുതിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇരുവരും വഴിപിരിഞ്ഞു.

ദുല്‍ഖറിന്‍റെ രാജകുമാരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു, മറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രമിതാ!

അന്നെടുത്ത തീരുമാനം തെറ്റായിരുന്നു, നഷ്ടബോധമുണ്ടന്ന് ലിസി, സിനിമയിലേക്ക് തിരിച്ചെത്തുന്നു!

നയന്‍താരയുടെയും ചിമ്പുവിന്റെയും സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇരുവരും വഴിപിരിഞ്ഞത്. വല്ലഭന്‍ എന്ന സിനിമയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച നന്ദു ഇരുവരുടേയും പ്രണയബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നയന്‍താരയും ചിമ്പുവും

ഒരുകാലത്ത് തമിഴകത്തിന്റെ സ്വന്തം പ്രണയജോഡികളായിരുന്നു നയന്‍താരയും ചിമ്പുവും. വല്ലഭനിലൂടെ തുടങ്ങിയ ബന്ധം വിവാഹത്തില്‍ കലാശിക്കുമെന്നായിരുന്നു ആരാധകര്‍ കണക്ക് കൂട്ടിയിരുന്നത്.

പ്രണയത്തിന്റെ പേരില്‍ കേട്ട പഴി

ചിമ്പു സംവിധാനം ചെയ്ത വല്ലഭന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നന്ദു. കെട്ടവന്‍ എന്ന പേരില്‍ ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നുവെങ്കിലും പ്രാരംഭ ഘട്ട ജോലികള്‍ പോലും തുടങ്ങിയിരുന്നില്ല.

മാമായാണെന്ന് വരെ പറഞ്ഞു

ചിമ്പുവിന്റെയും നയന്‍സിന്റെയും മാമായാണ് താനെന്ന് വരെ ആള്‍ക്കാര്‍ പറഞ്ഞു പരത്തിയിരുന്നുവെന്ന് നന്ദു പറയുന്നു. ആദ്യമൊക്കെ ആ വിശേഷണത്തില്‍ അരോചകത്വം അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംവിധായകര്‍ മാമയാണ്

ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ എല്ലാ സംവിധായകരും മാമായാണെന്നാണ് തന്റെ അഭിപ്രായമെന്ന് സംവിധായകന്‍ പറയുന്നു. ആദ്യമൊക്കെ ആ വിശേഷണത്തില്‍ നിരാശ തോന്നിയിരുന്നുവെങ്കിലും പിന്നീട് ചിന്തിച്ചപ്പോഴാണ് ആ വിശേഷണത്തില്‍ തെറ്റില്ലെന്ന് തോന്നിയത്.

നല്ല സിനിമയിലെ നല്ല മാമാ

ഒരു ഹീറോയേയും ഹീറോയിനേയും ഉണ്ടാക്കി അവരെ ഒന്നിപ്പിക്കുന്ന ജോലിയാണ് സംവിധായകന്‍ ചെയ്യുന്നത്. നല്ല സിനിമയിലെ നല്ല മാമായാണ് നല്ല സംവിധായകനാകുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും നല്ല മാമ

ടൈറ്റാനിക്കെന്ന സിനിമ സംവിധാനം ചെയ്ത ജംയിസ് കാമറൂണാണ് തന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ മാമയെന്നും സംവിധായകന്‍ പറയുന്നു. അതുകൊണ്ട് തന്നെ നയന്‍സിന്റെയും ചിമ്പുവിന്റെയും മാമായാണോയെന്ന ചോദ്യത്തെ താന്‍ തെറ്റായി വ്യാഖാനിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ വഴിപിരിഞ്ഞു

തങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് നയന്‍സും ചിമ്പുവും ബന്ധം അവസാനിപ്പിച്ചത്. പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷം ഇരുവരും ശത്രുതയിലായിരുന്നു.

പുതിയ ബന്ധം

യുവസംവിധായകനായ വിഘ്നേഷ് ശിവയും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. നയന്‍സിന്‍റെ പിറന്നാള്‍ ദിനത്തില്‍ വിഘ്നേഷ് നല്‍കിയ ആശംസ വൈറലായിരുന്നു.

English summary
Nandu is talking about Nayanthara and Simbu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam