»   » രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കബാലിയുടെ റിലീസ് ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തമിഴകം മാത്രമല്ല, ലോകമെമ്പാടുമുള്ള രജനി ആരാധകരാണ് കബാലിയുടെ റിലീസിനായി കാത്തിരിക്കുന്നത്. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Read Also:കബാലി റിലീസ് ദിവസം സ്വകാര്യ കമ്പനികളില്‍ പൊതു അവധിയും ബോണസും!!

എന്നാല്‍ റിലീസിന് മുമ്പ് സംവിധായകന്‍ പ രഞ്ജിത്ത് കബാലിയെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. കൊച്ചി ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് കബാലിയെ കുറിച്ച് ആരാധകര്‍ അറിഞ്ഞിരിക്കേണ്ടതിനെ കുറിച്ച് സംസാരിച്ചത്. എന്താണെന്ന് നോക്കാം.

രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

രജനികാന്തിന്റെ ഭാഷ, പടയപ്പ ചിത്രങ്ങളെ പോലെ കബാലി ഒരു മാസ് ചിത്രമല്ലെന്നാണ് സംവിധായകന്‍ പ രഞ്ജിത്ത് പറയുന്നത്. ഒരു റിയലിസ്റ്റിക് ചിത്രമായിരിക്കും കബാലി.

രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

കബാലി ഡാ പോലുള്ള പഞ്ച് ഡയലോഗുകള്‍ ചിത്രത്തിലുടനീളം ഉണ്ടാകില്ല. എന്നാല്‍ രജനികാന്ത് പറയുന്ന ഡയലോഗുകള്‍ പഞ്ചായിരിക്കുമെന്നാണ് സംവിധായകന്‍ പ രഞ്ജിത്ത് പറയുന്നത്.

രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

ഇത്രയും റിയലിസ്റ്റികും ഇമോഷണലുമായ ചിത്രം രജനികാന്തിന്റെ കരിയറില്‍ ഇത് ആദ്യമായാണ്. എന്നാല്‍ ഒരു വാണിജ്യ വിജയത്തിനുള്ള എല്ലാ ചേരുവകളും അടങ്ങിയ ചിത്രം കൂടിയായിരിക്കും കബാലി.

രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

രജനിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളാണ്. സെറ്റിലെ എല്ലാവര്‍ക്കും ഇതേ അനുഭവം തന്നെയായിരുന്നു. തുടക്കത്തില്‍ ഒരു എക്‌സൈറ്റ്‌മെന്റായിരുന്നുവെങ്കിലും പിന്നീട് സംവിധായകനും ചിത്രത്തിലെ നായകനും എന്ന രീതിയിലേക്ക് മാറ്റിയെടുത്തുവെന്നും രഞ്ജിത്ത് പറയുന്നു.

രജനികാന്തും കബാലിയും, ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ പറയുന്നു

മദ്രാസ് എന്ന ചിത്രം കണ്ടതിന് ശേഷം രജനികാന്ത് തന്നെയാണ് ഒരുമിച്ച് ഒരു ചിത്രം ചെയ്യണമെന്ന് പറയുന്നത്. പ രഞ്ജിത്ത് പറയുന്നു.

English summary
Director Pa Ranjith about Kabali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam