ജയലളിതയ്ക്ക് തമിഴില്‍ രണ്ട് ബയോപിക്കുകള്‍ ഒരുങ്ങുന്നു! പുതിയ പ്രഖ്യാപനവുമായി സംവിധായിക!!

By Midhun

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സംഭവബഹുലമായ ജയലളിതയുടെ ജീവിതം ചലച്ചിത്രമാക്കുന്നു എന്ന് പറഞ്ഞായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. രാഷ്ട്രീയ പ്രവര്‍ത്തത്തിനു പുറമെ സിനിമാരംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു അവര്‍. സിനിമാരംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയ അതേ സ്വീകാര്യത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അവരെ സഹായിച്ചിരുന്നു.

തമിഴ് ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയായിരുന്നു ജയലളിതയുടെ വിയോഗമുണ്ടായത്. ജയലളിതയുടെ ബയോപിക്ക് വരുന്നുവെന്ന വിവരം നിര്‍മ്മാതാക്കളായ വിബ്രി മീഡിയയായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അതേസമയം ജയലളിതയുടെ മറ്റൊരു ബയോപിക്ക് കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മിഷ്‌കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനിയാണ് ജയലളിതയും ജീവിതം തങ്ങളും സിനിമയാക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ജയലളിതയുടെ ജീവിതം

ജയലളിതയുടെ ജീവിതം

രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പുറമെ സിനിമാരംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു ജയലളിത. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി അവര്‍ 140ഓളം സിനിമകളില്‍ അഭിനയിച്ചിരുന്നു. തമിഴ്,തെലുങ്ക് ഭാഷകളില്‍ കൂടുതലായി തിളങ്ങിയ ജയലളിത മലയാള സിനിമയിലും അഭിനയിച്ചിരുന്നു. സിനിമാരംഗത്ത് തിളങ്ങിനിന്ന സമയത്തായിരുന്നു അവര്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയിരുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ അവര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചെയ്തിരുന്നു. തമിഴകത്ത് മാതൃപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴായിരുന്നു അമ്മ എന്ന വിശേഷണം അവര്‍ക്ക് ലഭിച്ചിരുന്നത്.

രണ്ട് ബയോപിക്കുകള്

രണ്ട് ബയോപിക്കുകള്

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നിരുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ വിബ്രി മീഡിയയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ജയലളിതയുടെ ജന്മദിനത്തില്‍ പുറത്തുവിടുമെന്നും സിനിമ അണിയറയില്‍ ഒരുങ്ങുന്നതായുമാണ് വിബ്രി മീഡിയ അറിയിച്ചിരുന്നത്. വിബ്രി മീഡിയയുടെ ഡയറക്ടര് ബ്രിന്ദ്ര പ്രസാദായിരുന്നു ജയലളിതയുടെ ബയോപിക്ക് വരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

എഎല്‍ വിജയുടെ സിനിമ

എഎല്‍ വിജയുടെ സിനിമ

തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ എഎല്‍ വിജയ് ചിത്രം സംവിധാനം ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. മികച്ച പ്രമേയം പറഞ്ഞ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് എഎല്‍ വിജയ്. മദ്രാസി പട്ടണം,ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു വിജയ് തമിഴകത്തിന്റെ മുന്‍നിര സംവിധായകനായി മാറിയിരുന്നത്. ജയലളിതയുടെ ജീവചരിത്ര സിനിമ വിജയുടെ കൈയ്യില്‍ ഭദ്രമായിരിക്കും എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

പ്രിയദര്‍ശിനിയുടെ സിനിമ

പ്രിയദര്‍ശിനിയുടെ സിനിമ

എഎല്‍ വിജയിയുടെ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മിഷ്‌കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനിയും ജയലളിതയുടെ ജീവിതം സിനിമയാക്കുമെന്ന് പറഞ്ഞത്. കഴിഞ്ഞ നാലുമാസങ്ങളായി ജയലളിതയുടെ ജീവിതം സിനിമയാകുന്നത് സംബന്ധിച്ച ചര്‍ച്ചയിലായിരുന്നുവെന്നും ഇപ്പോള്‍ ഞാനത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നും പ്രിയദര്‍ശിനി പറഞ്ഞു.

ജയലളിതയെക്കുറിച്ച് പ്രിയദര്‍ശിനി

ജയലളിതയെക്കുറിച്ച് പ്രിയദര്‍ശിനി

ഇന്ത്യന്‍ ചരിത്രത്തിലെ എറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നായിരുന്നു ജയലളിത. ധൈര്യവും ഉള്‍ക്കരുത്തും കൈമുതലാക്കി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് അവര്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നത്. അസാധാരണമായ ജീവിതം നയിച്ച ജയലളിതയുടെ ജീവിതം സിനിമയാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നു.പ്രിയദര്‍ശിനി പറഞ്ഞു.

മറ്റു വിവരങ്ങള്‍ ഉടന്‍

മറ്റു വിവരങ്ങള്‍ ഉടന്‍

അഭിനേതാക്കളുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ 20ന് തന്നെ പുറത്തുവിടുമെന്നും ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പ്രിയദര്‍ശിനി വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X