രാക്ഷസന് രണ്ടാം ഭാഗം ഒരുങ്ങുന്നു? വൈറലായി വിഷ്ണു വിശാലിന്റെയും സംവിധായകന്റെയും ട്വീറ്റ്
വിഷ്ണു വിശാല്‍ നായകവേഷത്തിലെത്തി തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയ ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. അമലാ പോള്‍ നായികയായി എത്തിയ ചിത്രം രാംകുമാറാണ് സംവിധാനം ചെയ്തിരുന്നത്. രാക്ഷസന്‍റെ വിജയം വിഷ്ണു വിശാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സൈക്കോ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയിലെ നടന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴില്‍ കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു രാക്ഷസന്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. രാക്ഷസനില്‍ അരുണ്‍ കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി വിഷ്ണു വിശാല്‍ എത്തിയപ്പോള്‍ കാമുകിയായ വിജയലക്ഷ്മിയായിട്ടാണ് അമല പോള്‍ അഭിനയിച്ചിരുന്നത്.

തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു രാക്ഷസന്‍. ത്രില്ലര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വേണമെന്ന് ആരാധകര്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. അതേസമയം രാക്ഷസനെ കുറിച്ച് വിഷ്ണു വിശാലിന്റെയും സംവിധായകന്‍ രാംകുമാറിന്റെതുമായി വന്ന പുതിയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

രാക്ഷസന്‍ രണ്ടാം ഭാഗത്തിനായുളള വിഷ്ണു വിശാലിന്റെ അഭ്യര്‍ത്ഥനയും സംവിധായകന്റെ മറുപടിയുമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഐഎംഡിബിയില്‍ തമിഴ് സിനിമകളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു. ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മൂന്നാമതും എത്തിയിരുന്നു സിനിമ.

ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഭാഗം വേണമെന്ന ആവശ്യവുമായി ആരാധകര്‍ എത്തിയത്. ആരാധകരില്‍ ഒരാളുടെ ട്വീറ്റിന് മറുപടിയുമായാണ് വിഷ്ണു വിശാല്‍ ആദ്യം എത്തിയത്. രാക്ഷസന് രണ്ടാം ഭാഗം ഒരുക്കാനുളള തിരക്കഥ റെഡിയായോ എന്നാണ് സംവിധായകനോട് വിഷ്ണു ചോദിച്ചത്.

ഇതിന് മറുപടിയായി നടന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു സംവിധായകന്റെ മറുപടി. അതേസമയം വേറിട്ടൊരു പ്രമേയവും സംവിധാന മികവും താരങ്ങളുടെ പ്രകടനവുമെല്ലാം രാക്ഷസന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സിനിമ തുടങ്ങി ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിക്കുന്ന അനുഭവമായിരുന്നു രാക്ഷസന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.

സൈക്കോ കില്ലറെ കണ്ടെത്താനായി രാംകുമാര്‍ നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. വിഷ്ണു വിശാലിനൊപ്പം ചിത്രത്തില്‍ സൈക്കോ വില്ലനായി എത്തിയ രാംകുമാറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം പിന്നീട് തെലുങ്കില്‍ രാക്ഷസുഡു എന്ന പേരില്‍ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം രാക്ഷസന് ശേഷം സിലുക്കുവാരിപട്ടി സിങ്കം എന്ന ചിത്രമാണ് വിഷ്ണു വിശാലിന്റെതായി പുറത്തിറങ്ങിയിരുന്നത്. അമലാ പോളിന്റെതായി ആടൈ എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു.


Click it and Unblock the Notifications











