twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞുങ്ങള്‍ ജനിച്ച് വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ,ജ്യോതികയുടെ മനസ്സിനെ ഉലച്ച ആ കാഴ്ച

    |

    ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയായിരുന്നു ജ്യോതികയുടെ രണ്ടാം വരവ്. കോളിവുഡ് സിനിമയിൽ ആദ്യം കണ്ട പ്രണയനായികയായിരുന്നില്ല രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്. ജ്യോതികയുടെ സിനിമ കഥാപാത്രങ്ങൾ പോലെ തന്നെയാണ് താരം യഥാർഥ ജീവിതത്തിലും. പറയാനുള്ളത് ആർക്ക് മുന്നിലും എവിടേയും വെട്ടി തുറന്നു പറയും. ഒരു പുരസ്കാര വേദിയിൽ ജ്യോതിക നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. തഞ്ചാവൂരുള്ള ഒരു ആശുപത്രിയുടെ വൃത്തി ഹീനമായ അന്തരീക്ഷത്തെ കുറിച്ചായിരുന്നു താരത്തിന്റെ പരമാർശം.

    രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു ജ്യോതികയുടെ വിവാദ പ്രസംഗം. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ജ്യോതിക ചടങ്ങിൽ പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ജ്യോതികയെ പിന്തുണച്ച് സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. നടി അങ്ങനെ പറയാനുള്ളതിന്റെ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഷൂട്ടിങ്ങിനിടെ ജ്യോതികയുടെ ഹൃദയം തകർന്ന് ഒരു കാഴ്ചയും വ്യക്തമാക്കിയിട്ടുണ്ട്.

     ജ്യോതികയുടെ വാക്കുകൾ

    ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നാണ് ജ്യോതിക അന്ന് പറഞ്ഞത്. എന്നാൽ പിന്നീട് നടിയുടെ വാക്കുകൾ വിവാദമാകുകയായിരുന്നു.ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെ കുറിച്ച് പറയുന്നില്ല എന്നായിരുന്നു ഒരു വിഭാഗക്കാരുടെ ചോദ്യം.

    ജ്യോതിക പറയാൻ  കാരണം

    താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തിയത്. ജ്യോതികയെ പ്രധാന കഥാപാത്രമായി സംവിധായകൻ സരവൺ സംവിധാനം ചെയ്ത ചിത്രമായിരുന്നു രാക്ഷസി. സംഭവത്തെ കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ്. സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് തഞ്ചാവൂരിലായിരുന്നു. അവിടെ കണ്ട ചില കാഴ്ചകളാണ് ജ്യോതികയുടെ മനസ്സിനെ ഉലച്ചിരുന്നു . ട്വീറ്റിലൂടെയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

      എന്ത് കൊണ്ട്  തഞ്ചാവൂർ

    സിനിമ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു തങ്ങൾ തഞ്ചാവൂരിൽ എത്തിയത്. വേണമെങ്കിൽ ഞങ്ങൾക്ക് ചെന്നൈയിലേയ്ക്ക് സെറ്റിടാമായിരുന്നു.എന്നാല്‍ തഞ്ചാവൂരിലെ ജീവിതത്തിന്റെ നേര്‍കാഴ്ച പ്രേക്ഷകരില്‍ എത്തിക്കാനാണ് ഞങ്ങള്‍ അവിടം തന്നെ തിരഞ്ഞെടുത്തത്. അവിടെയുള്ള ആശുപത്രിയില്‍ പ്രസവത്തിനായി സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡില്ലായിരുന്നു. മാത്രമല്ല, കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു- സംവിധായകൻ പറഞ്ഞു

      ആരേയും  വിമർശിച്ചതല്ല

    ജ്യോതികയുടെ പ്രസംഗം ആരെയും വിമര്‍ശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്ന് ശരവണൻ വ്യക്തമാക്കി. ജ്യോതിക , ശശി കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സ്കൂൾ പ്രധാന അധ്യാപികയുടെ വേഷത്തിലായിരുന്നു ജ്യോതിക എത്തിയത്. ജ്യോതികയുടെ കരിയറിലെ മികച്ച കഥാപത്രമായിരുന്നു ഇത്.

    Read more about: jyothika
    English summary
    Director Saravanan Support Actress Jyothika Speech|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X