രജനിയെ തൊട്ടു കളിച്ചതിന് കോമാളി ടീം പെട്ടു! വിവാദ രംഗം ഒഴിവാക്കുകയാണെന്ന് സംവിധായകന്‍

By Midhun Raj

തമിഴിലെ മുന്‍നിര താരങ്ങളിലൊരാളായ ജയം രവിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കോമാളി. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതേസമയം തന്നെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ കളിയാക്കിയെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ശനിയാഴ്ച റിലീസ് ചെയ്ത ട്രെയിലറിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് വന്നിരുന്നത്.

കോമയിലായിരുന്ന നായകന്‍

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ 16 വര്‍ഷം കോമയിലായിരുന്ന നായകന്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്ന കഥയാണ് പറയുന്നത്. രസകരമായ ട്രെയിലറായിരുന്നു ജയം രവി ചിത്രത്തിന്റെതായി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പതിനാറ് വര്‍ഷത്തെ ഇടവേള നായകന് മനസിലാകാതെ പോവുകയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ചിത്രത്തില്‍ കാണിക്കുന്നു.

കോമാളി ട്രെയിലറില്‍

കോമാളി ട്രെയിലറില്‍ ടിവി ഓണ്‍ ചെയ്യുമ്പോള്‍ ജയം രവി കാണുന്നത് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള രജനീകാന്തിന്റെ വീഡിയോ ആണ്. ആരെയാണ് നിങ്ങള്‍ പറ്റിക്കാന്‍ നോക്കുന്നത്. ഇത് 1996 ആണെന്ന് ജയം രവി പറയുന്നുമുണ്ട്. തലൈവരെ കളിയാക്കികൊണ്ടുളള ഈ ഡയലോഗാണ് ആരാധകരെ ഒന്നടങ്കം പ്രകോപിപ്പിച്ചിരിക്കുന്നത്.

ജയം രവി ചിത്രം

തുടര്‍ന്ന് ജയം രവി ചിത്രം എല്ലാവരും ബഹിഷ്‌കരിക്കണമെന്ന് രജനീകാന്ത് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരുന്നു.
#BoycottComali എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്. തലൈവരെ തൊട്ട് കളി വേണ്ടായെന്നും രജനിയുടെ പേര് ഉപയോഗിച്ച് വിലകുറഞ്ഞ പ്രമോഷന്‍ നടത്തരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

കോമാളിയില്‍ നിന്നും ഈ രംഗം

അതേസമയം ട്രെയിലറിലെ രംഗം വിവാദമായതോടെ ഇതില്‍ വിശദീകരണവുമായി സംവിധായകന്‍ പ്രദീപ് രംഗനാഥന്‍ രംഗത്തുവന്നിരുന്നു, കോമാളിയില്‍ നിന്നും ഈ രംഗം ഒഴിവാക്കുമെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞു. "കോമാളിയിലെ രംഗത്തെക്കുറിച്ച് രജനി സര്‍ ആരാധകര്‍ക്കുളള അതൃപ്തി അവര്‍ അറിയിച്ചു കഴിഞ്ഞു. അവരെ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹിക്കുന്നില്ല.

കോമാളി ഒരു ഹാസ്യ ചിത്രമാണെന്നും

കോമാളി ഒരു ഹാസ്യ ചിത്രമാണെന്നും അതില്‍ ഒരു നെഗറ്റിവിറ്റിയും ഉണ്ടാവില്ലെന്നും സംവിധായകന്‍ പറയുന്നു. അതുകൊണ്ട് ഞങ്ങള്‍ ചിത്രത്തില്‍ നിന്നും ആ വിവാദ രംഗം ഒഴിവാക്കുകയാണ്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നുപറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X