ധനുഷിന്റെ സഹോദരനും കോടികളുടെ ആസ്തി! സെല്‍വരാഘവന്റെ സ്വത്തുവിവരങ്ങളെ പറ്റി പുതിയ റിപ്പോര്‍ട്ട്

തമിഴ് സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് സെല്‍വരാഘവന്‍. നടന്‍ ധനുഷിന്റെ സഹോദരന്‍ എന്നതിലുപരി സംവിധായകന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മൂത്ത മകനാണ് താരം. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ സംവിധായകനായി സെല്‍വരാഘവന്‍ അരങ്ങേറ്റം കുറിച്ചത്.

ഇന്ന് താരം 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് സെല്‍വരാഘവനെ പറ്റിയുള്ള കഥകള്‍ പ്രചരിക്കുകയാണ്. ധനുഷ് നായകനായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ നൂറ് കോടിയിലധികം ആസ്തിയുണ്ട്. അങ്ങനെയുള്ളപ്പോള്‍ സംവിധായകനായ സെല്‍വരാഘന്റെ ആസ്തി എത്രയായിരിക്കുമെന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇതില്‍ ഏകദേശ വിവരങ്ങളാണ് പുതിയ റിപ്പോര്‍ട്ടായി പുറത്ത് വന്നിരിക്കുന്നത്.

selvaragavan

1977 മാര്‍ച്ച് അഞ്ചിന് തേനി ജില്ലയിലാണ് സെല്‍വരാഘവന്‍ ജനിച്ചത്. തുള്ളുവതോ ഇളമൈ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. ഈ സിനിമ സംവിധാനം ചെയ്തത് പിതാവ് കസ്തൂരിരാജയായിരുന്നു. പിന്നീട് കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ സംവിധായകനായപ്പോള്‍ സഹോദരന്‍ ധനുഷിനെയാണ് ഈ സിനിമയില്‍ നായകനായി അഭിനയിപ്പിച്ചത്. നടി സോണിയ അഗര്‍വാളായിരുന്നു നായിക.

ഈ സിനിമയ്ക്ക് ശേഷം ആദ്യ സിനിമയിലെ നായികയായ സോണിയ അഗര്‍വാളുമായി സെല്‍വരാഘവന്‍ ഇഷ്ടത്തിലായി. ഇരുവരും വിവാഹം കഴിച്ചെങ്കിലും പരസ്പരം ഒരുമിച്ച് പോകാന്‍ സാധിക്കാത്തത് കൊണ്ട് പിന്നീട് വേര്‍പിരിയുകയായിരുന്നു. രണ്ടാമതും അദ്ദേഹം വിവാഹം കഴിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ ഗീതാഞ്ജലിയെ വിവാഹം കഴിച്ച സെല്‍വരാഘവന്‍ ഇപ്പോള്‍ മൂന്ന് കുട്ടികളുടെ പിതാവായി സന്തോഷകരമായ ജീവിതം നയിക്കുന്നു.

2011 ലായിരുന്നു സെൽവരാഘവനും ഗീതാഞ്ജലിയും തമ്മിൽ വിവാഹിതരാവുന്നത്. അന്ന് മുതലിങ്ങോട്ട് ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഭാര്യ തനിക്ക് നൽകിയ പാഠങ്ങളെ കുറിച്ചും താരം പറഞ്ഞിരുന്നു.

selvaragavan

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സെല്‍വരാഘവന് ചെന്നൈയില്‍ ഒരു ആഡംബര വീടാണ് താരത്തിനുള്ളത്. ഏകദേശം മുപ്പത് മുതല്‍ നാല്‍പത് കോടി രൂപ വരെ വിലമതിക്കുന്ന വീടാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ താരത്തിന് എത്രത്തോളം സാമ്പാദ്യമുണ്ടെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും തെന്നിന്ത്യയിലെ മുന്‍നിര താരകുടുംബമായി സെല്‍വരാഘവന്റെ കുടുംബവും ശ്രദ്ധേയമാണ്.

സംവിധായകനെന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം സെല്‍വരാഘവന്‍ അടുത്തിടെ നടനായും മാറിയിരുന്നു. വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് സെല്‍വരാഘവന്‍ അഭിനേതാവാകുന്നത്. അതിന് ശേഷം കീര്‍ത്തി സുരേഷിനൊപ്പം സാനി കൈതം, ധനുഷിനൊപ്പം നാനേ വരുവേന്‍, മോഹന്‍ ജി സംവിധാനം ചെയ്ത ഭകാസൂരന്‍, വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇതിനൊപ്പം അനുജനും നടനുമായ ധനുഷ് സംവിധാനം ചെയ്ത ചിത്രത്തിലും സെല്‍വ രാഘവന്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 2022 ല്‍ പുറത്തിറങ്ങിയ നാനേ വരുവേന്‍ എന്ന സിനിമയാണ് അവസാനമായി സെല്‍വരാഘവന്റെ സംവിധാനത്തില്‍ പിറന്ന സിനിമ.

More from Filmibeat

Read more about: selvaraghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X