അടിടാ അവളെ,ഒതെടാ അവളെ...! വിവാദമായ വരികള്‍ക്ക് മാപ്പ് പറഞ്ഞ് സംവിധായകന്‍ ശെല്‍വരാഘവന്‍! കാണൂ

By Midhun Raj

തമിഴില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് ശെല്‍വരാഘവന്‍. പുതുപേട്ടൈ, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങിയവ സംവിധായകന്റെതായി ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. ശെല്‍വരാഘവന്റെതായി ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങളും പീന്നീട് സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായും മാറിയിരുന്നു. പുതുമ നിറഞ്ഞ പ്രമേയങ്ങള്‍ പറഞ്ഞ സിനിമകള്‍ ഒരുക്കിയതിലൂടെയാണ് ശെല്‍വരാഘവന്‍ മറ്റുളളവരില്‍ നിന്നും വ്യത്യസ്തനായി മാറിയത്.

സൂര്യയെ നായകനാക്കിയുളള എന്‍ജികെ എന്ന ചിത്രമാണ് സംവിധായകന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. എന്‍ജികെയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തിലായിരുന്നു വിവാദമായ ഗാനത്തിന്‌റെ വരികള്‍ക്ക് മാപ്പ് പറഞ്ഞ് ശെല്‍വരാഘവന്‍ എത്തിയിരുന്നത്.

വിവാദമായ വരികളെക്കുറിച്ച് സംവിധായകന്‍

വിവാദമായ വരികളെക്കുറിച്ച് സംവിധായകന്‍

ശെല്‍വരാഘവന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മയക്കം എന്ന. ധനുഷിനെ നായകനാക്കി ഒരുക്കിയ സിനിമ പ്രമേയപരമായും നടന്റെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ക്ലാസ് സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും ചേര്‍ത്തായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ശെല്‍വരാഘവന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം സിനിമാ നിരൂപകരില്‍ നിന്നടക്കം മികച്ച പ്രതികരണം നേടിയെടുത്തിരുന്നു.

ധനുഷും ശെല്‍വരാഘവനും

ധനുഷും ശെല്‍വരാഘവനും

മയക്കം എന്നയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷും ശെല്‍വരാഘവനും എഴുതിയ വരികള്‍ക്ക് ജിവി പ്രകാശ് കുമാറായിരുന്നു സംഗീതം നല്‍കിയിരുന്നത്. കൂട്ടത്തില്‍ കാതല്‍ എന്‍ കാതല്‍ എന്ന പാട്ടായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നൊരു ഗാനം. പാട്ട് അധികപേരും ഏറ്റെടുത്തതോടൊപ്പം മറ്റു ചിലര്‍ ഗാനത്തെ വിമര്‍ശിച്ചുകൊണ്ടും എത്തുകയുണ്ടായി. കടുത്ത സ്ത്രീ വിരുദ്ധത പ്രകടമാക്കികൊണ്ടുളള വരികളായിരുന്നു ഗാനത്തിന്റൈതെന്ന് ആയിരുന്നു ഒരുകുട്ടം ആളുകള്‍ വിമര്‍ശിച്ചിരുന്നത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഗാനത്തിന്റെ വരികള്‍ക്ക് ഖേദ പ്രകടനം നടത്തികൊണ്ടായിരുന്നു സംവിധായകന്‍ എത്തിയിരുന്നത്. അടിടാ അവളെ,ഒതെടാ അവളെ, വിട്രാ അവളെ,തേവൈ ഇല്ല എന്നിങ്ങനെയാരുന്നു പാട്ടിന്റെ വരികള്‍. ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശമാണെന്നും ആയതിനാല്‍ താന്‍ മാപ്പ് പറയുന്നുവെന്നും ശെല്‍വരാഘവന്‍ പറഞ്ഞു.

ഒരിക്കലും അത്തരം വരികള്‍

ഒരിക്കലും അത്തരം വരികള്‍

ഒരിക്കലും അത്തരം വരികള്‍ എഴുതാന്‍ പാടില്ലായിരുന്നു. അത് തെറ്റാണ്, താന്‍ അല്ല ആ വരികള്‍ എഴുതിയിരുന്നത്. സംവിധായകന്‍ വെളിപ്പെടുത്തി. ശെല്‍വരാഘവന്റെ അനിയനും നായകനുമായ ധനുഷായിരുന്നു പാട്ടിന് വരികള്‍ എഴുതിയിരുന്നത്. ഇത്തരം ഗാനങ്ങള്‍ തമിഴ് സിനിമയില്‍ മുന്‍പും പുറത്തിറങ്ങിയിട്ടുണ്ട്. പ്രണയനൈരാശ്യത്തെ തുടര്‍ന്നുളള ഇത്തരം ഗാനങ്ങള്‍ ആദ്യം ശ്രദ്ധ നേടുകയും പിന്നീട് വിവാദങ്ങളില്‍ അകപ്പെടാറുമുണ്ട്.

എന്‍ജികെ മേയ് 31നാണ്

എന്‍ജികെ മേയ് 31നാണ്

അതേസമയം സൂര്യയെ നായകനാക്കിയുളള സെല്‍വരാഘവന്റെ എന്‍ജികെ മേയ് 31നാണ് പുറത്തിറങ്ങുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ സിനിമയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. യുവന്‍ ശങ്കര്‍ രാജ ഒരുക്കിയ സിനിമയിലെ പാട്ടുകള്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രീം വാരിയര്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X