For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഹൃത്വിക് റോഷൻ തെന്നിന്ത്യൻ സിനിമയിലേയ്ക്ക്!! ആദ്യ ചിത്രം അന്ന് നിഷേധിച്ച് ആ സംവിധായകന്റെ...

  |

  ബോളിവുഡിലെ പല താരങ്ങളും തെന്നിന്ത്യൻ സിനിമകളിൽ എത്താറുണ്ട്. അതു പോലെ തിരിച്ചും. ബോളിവുഡിലെ താരങ്ങൾക്ക് തെന്നിന്ത്യയിലും മാസ് ആരാധകരുണ്ട്. ഇവരുടെയൊക്കെ തെന്നന്ത്യൻ സിനിമ പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. ബോളിവുഡിലെ മോസ്റ്റ് ഗ്ലാമറസ്സ് നടൻ ഹൃത്വിക് റോഷൻ തെന്നിന്ത്യൻ സിനിമയിലേയ്ക്ക്. അതു സൂപ്പർ ഹിറ്റ് സംവിധായകനോടൊപ്പം.

  ആദ്യം ഡൈവ് ചെയ്യാൻ ഭയമായിരുന്നു!! രക്ഷിച്ചത് ടിനി ചേട്ടൻ.. നടൻ ടിനി ടോമിനോടൊപ്പമുള്ള യുവ ഗായികയുടെ സ്കൂബ ഡൈവിങ്, കാണൂ

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. സിനിമയുടെ ജനറേഷൻ മാറി മറിഞ്ഞിട്ടും ഹൃത്വിക് റോഷൻ അന്നും ഇന്നും ജനങ്ങളുടെ പ്രിയപ്പെട്ട താര തന്നെയാണ്. ഇത് ബോളിവുഡിൽ അധികമാർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണിത്. സിനിമയുടെ ജനറേഷൻ മാറുമ്പോൾ അതിനോടൊപ്പം ഇദ്ദേഹവും സഞ്ചരിക്കുന്നു എന്നുള്ളതാണ് എടുത്ത് പറയോണ്ടത്. ഇപ്പോൾ സിനിമ കോളങ്ങളിലെ ചർച്ച വിഷയം ഹൃത്വിക് റോഷൻ തെന്നിന്ത്യൻ എൻട്രിയാണ്.

  നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല!! പബ്ലിക്കായി താരസുന്ദരിയോട് പ്രണയം വെളിപ്പെടുത്തി, നടിയുടെ മറുപടി ഇങ്ങനെ, കാണൂ

  ശങ്കർ ചിത്രം

  ശങ്കർ ചിത്രത്തിലൂടെയാണ് താരത്തിന്റെ എൻട്രി. കമൽ ഹാസൻ-ശങ്കർ കൂട്ട്കെട്ടിൽ പിറക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇന്ത്യൻ 2 ന് ശേഷമാകും ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണ്. ഹൃത്വികിനെ നായകനാക്കി സയൻസ് ഫിക്ഷൻ ചിത്രമാണ് ശങ്കർ ഒരുക്കുന്നത്. മറ്റു വിവരങ്ങളൊന്നു പുറത്ത് വന്നിട്ടില്ല.

  ഐയിൽ നടക്കാതെ പോയത്

  തെന്നിന്ത്യൻ സിനിമ ചരിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ശങ്കർ- വിക്രം കൂട്ട്കെട്ടിൽ പിറന്ന ഐ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രകടനമായിരുന്നു ഐ യിൽ വിക്രം കാഴ്ചവെച്ചത്. എന്നാൽ ഈ ചിത്രത്തിലേയ്ക്ക് ശങ്കർ ആദ്യം പരിഗണിച്ചത് ഹൃത്വിക് റോഷനെയായിരുന്നു. എന്നാൽ താരം ആ വേഷം നിരസ്സിക്കുകയായിരുന്നു. ആ അവസരത്തിലാണ് ഐ വിക്രമിന്റെ കൈകളിൽ എത്തുന്നത്. ഇതിനു മുൻപ് ഇത്തരത്തിലുളള ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങൾ വിക്രം അഭിനയിച്ച കയ്യടി നേടിയിട്ടുണ്ട്.

  ഇന്ത്യ 2

  വർഷങ്ങൾക്ക് ശേഷമാണ് കമൽ ഹാസനും- ശങ്കറും വീണ്ടും ഒന്നിക്കുന്നത്. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലിതമായി നിർത്തിവെച്ചിരിക്കുകയാണ്. പെങ്കലിനു ശേഷം ഇതു വീണ്ടും ആരംഭിക്കുന്നതായിരിക്കും. ഇന്ത്യയ്ക്ക് യുക്രൈന്‍ തായ്‌വാന്‍ എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകൾ.

  രണ്ടാം ഭാഗം

  1996 ൽ പുറത്തു വന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് വർഷങ്ങൾക്ക് ശേഷം പുറത്തു വരുന്നത്. കമൽ ഹാസൻ, മനീഷ കെയ് രാള, ഊർമിള മണ്ഡോത്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയത്. അതിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ അണിയറി ഒരുങ്ങുന്നത്. കാജൽ അഗർവാളാണ് കമലിന്റെ നായികയായി എത്തുന്നത്. കഥാപാത്രത്തിനായി താരം കളരി അഭ്യസിക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  English summary
  With Indian 2 shoot slated post-Pongal, director Shankar could helm films with Hrithik Roshan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more