വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

By Aswini

കുറച്ചു നാളുകളായി പറയുന്നു വിക്രമിന്റെ മകന്‍ സിനിമയിലേക്ക് വരുന്നു വരുന്നു എന്ന്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതില്‍ തീരുമാനമായി. അതെ, വിക്രമിന്റെ മകന്‍ ധ്രുവ് കൃഷ്ണ തമിഴ് സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു.

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറാണ് ധ്രുവ് എന്ന പുതുമുഖ നടനെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ലോഞ്ചിങ് ചടങ്ങ് തീരുമാനിച്ചിട്ടില്ല. ധ്രുവ് നായകനാകുന്ന ചിത്രം ആരാണ് സംവിധാന ചെയ്യുന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടുമില്ല.

വിക്രമിന്റെ കഴിവ് ധ്രുവിന് ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴകം. പഠനം പൂര്‍ത്തിയാക്കിയാല്‍ ധ്രുവ് അഭിനയത്തിലേക്ക് വരും എന്ന സൂചന പലപ്പോഴും വിക്രം നല്‍കിയിട്ടുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാം.

അച്ഛന്റെ പ്രൊഫഷന്‍ പിന്തുടര്‍ന്ന് സിനിമയിലെത്തിയ തമിഴകത്തെ ചില മക്കളെ പരിചയപ്പെടാം. താഴെ സ്ലൈഡ് നോക്കൂ.

ധ്രുവ് കൃഷ്ണ

വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

അച്ഛന്റെ പാദ പിന്തുടര്‍ന്ന് സിനിമയിലെത്തുന്ന നായക നിരയില്‍ ഇപ്പോള്‍ ഒടുവിലിരിക്കുന്നത് ധ്രുവ് കൃഷ്ണയാണ്. അഭിനയത്തില്‍ ധ്രുവിന്റെ മികവ് വിലയിരുത്താന്‍ ആദ്യ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴകം

വിജയ്

വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

തമിഴ് സംവിധായകനും നിര്‍മാതാവുമായ എസ് എ ചന്ദ്രശേഖറിന്റെ മകനാണ് വിജയ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ വിജയ്, നായകനായി അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ചന്ദ്രശേഖര്‍ തന്നെ ഒരു സിനിമ നിര്‍മിച്ച് സംവിധാനം ചെയ്യുകയായിരുന്നു. ഇന്ന് തമിഴ് സിനിമയുടെ ഇളയദളപതിയായിരിക്കുന്ന വിജയ്, തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായന്മാരില്‍ ഒരാളാണ്.

സൂര്യ

വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

നടന്‍ ശിവകുമാറിന്റെ മൂത്ത മകന്‍. തന്റെ ആഗ്രഹങ്ങളില്‍ സിനിമ ഇല്ലായിരുന്നു എന്ന് മുമ്പൊരിക്കല്‍ സൂര്യ പറഞ്ഞിരുന്നു. പക്ഷെ വിധി വരച്ച വഴി സിനിമയിലേക്കായിരുന്നു. തമിഴകത്തെ മിക്കച്ച നടന്മാരില്‍ മുന്നിലാണ് ഇന്ന് സൂര്യ

ശ്രുതി ഹസന്‍

വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന് സംഗീതത്തിലൂടെ സഞ്ചരിക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ ആദ്യം അഭിനയിച്ച ഹിന്ദി ചിത്രത്തിലൂടെ ആ വഴി മാറി. ഇപ്പോള്‍ തമിഴിലും ഹിന്ദിയിലും തെലുങ്കിലും തിരക്കുള്ള നടിമാരില്‍ ഒരാള്‍

പ്രശാന്ത്

വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

നടനും സംവിധായകനുമായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്. പ്രശാന്തിനെ ഒരു ഡോക്ടറാക്കാനായിരുന്നത്രെ കുടുംബത്തിന് ആഗ്രഹം. മെഡിസിനൊപ്പം സിനിമയിലും അഭിനയിച്ച പ്രശാന്തിന്റെ ആദ്യ ചിത്രം ഹിറ്റായതോടെ സിനിമയില്‍ തുടരുകയായിരുന്നു. ഒപ്പം മെഡിസിനും പൂര്‍ത്തിയാക്കി.

ചിമ്പു

വിക്രമിന്റെ മകന്‍ ധ്രുവ് സിനിമയിലേക്ക്: ശങ്കര്‍ നടനെ അവതരിപ്പിക്കും

നടനും സംവിധായകനും ഗാനരചയ്താവുമായ ടി രാജേന്ദ്രന്റെ മകനാണ് സിലമ്പരസന്‍ എന്ന ചിമ്പു. അച്ഛനൊപ്പം വളരെ ചെറിയ പ്രായത്തില്‍ തന്നെ ചിമ്പു സിനിമയിലെത്തി. തന്റേതായ വഴിയിലൂടെ സഞ്ചരിക്കുന്ന ചിമ്പു ഇപ്പോള്‍ വാലു എന്ന പുതിയ ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X