ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുന്നതായിരുന്നു! വികാരനിര്‍ഭര കുറിപ്പുമായി ശങ്കര്‍
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 സെറ്റിലുണ്ടായ അപകടത്തില്‍ അടുത്തിടെ മൂന്ന് പേരാണ് മരണപ്പെട്ടത്. ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ തുടങ്ങിയവരാണ് മരിച്ചത്. ക്രെയിന് അടിയില്‍പ്പെട്ട് മൂന്ന് പേരും തല്‍ഷ്ണം മരിക്കുകയായിരുന്നു. അപകടത്തില്‍ തലനാരിഴയ്ക്കാണ് സംവിധായകന്‍ ശങ്കറും കമല്‍ഹാസനും രക്ഷപ്പെട്ടത്.

അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുളള ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുന്നതായിരുന്നുവെന്നും സംവിധായകന്‍ കുറിച്ചു." മനസില്‍ ഒരുപാട് വിഷമത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്.
ആ അപകടത്തിന് ശേഷം ഞാന്‍ വലിയൊരു ഷോക്കിലായിരുന്നു. അപകടത്തില്‍ മരണപ്പെട്ട എന്റെ അസിസ്റ്റന്‍സിനെയും ക്രൂവിനെയും ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികള്‍. ഞാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുന്നതായിരുന്നു. ജീവന്‍ നഷ്ടമായ ആളുകളുടെ കുടുംബത്തിന് എല്ലാ പ്രാര്‍ത്ഥനകളും, ശങ്കര്‍ കുറിച്ചു.



Click it and Unblock the Notifications











