പെട്ടന്നുള്ള പ്രശസ്തി ബോബി സിംഹയെ അഹങ്കാരിയാക്കിയെന്ന് സംവിധായകന്‍

By Aswathi

നേരം എന്ന ചിത്രത്തിലൂടെയാണ് ബോബി സിംഹ എന്ന നടന് തമിഴിലും മലയാളത്തിലും ബ്രേക്ക് ലഭിച്ചത്. എന്നാല്‍ ജിഗര്‍ത്താണ്ട എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം വരെ ബോബി കീഴടക്കി. പലകോണില്‍ നിന്നും ബോബി സിംഹയെ പ്രശംസകൊണ്ട് മൂടി.

എന്നാല്‍ ഈ പെട്ടന്നുള്ള പ്രശസ്തി നടനെ അഹങ്കാരിയാക്കിയെന്നാണ് ഒരു സംവിധായകന്‍ പറയുന്നത്. സംവിധായകന്‍ എം മരുധു പാണ്ഡിയനാണ് നടനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിയ്ക്കുന്നത്.

bobby-simha

ജിഗര്‍ത്താണ്ട എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പേ ബോബി സിംഹ തന്റെ ചെന്നൈ ഉങ്കളെ അന്‍പുടന്‍ വരവേര്‍ക്കിറേന്‍ എന്ന ചിത്രത്തിലാണ് കരാറൊപ്പിട്ടത്. ജിഗര്‍ത്താണ്ട എന്ന ചിത്രത്തിലൂടെ പെട്ടന്ന് പ്രശസ്തി നേടിയപ്പോള്‍ നടന്റെ കണ്ണില്‍ ഇരുട്ടുകയറിയെന്നാണ് മരുധു പാണ്ഡിയന്‍ പറയുന്നത്.

അവാര്‍ഡിന് അര്‍ഹനായ ശേഷം തന്റെ ചിത്രത്തിന്റെ ഡബ്ബിങുമായി ബോബി സിംഹ സഹകരിക്കുന്നില്ലെന്ന് സംവിധായകന്‍ ആരോപിച്ചു. എന്റെ ചെറിയ ചിത്രത്തെ നടന്‍ വിമര്‍ശിച്ചെന്നും മരുധു പാണ്ഡിയന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X