ഞാനൊരു തമാശ പറഞ്ഞതല്ലേ... നയന്‍താരയുടെ കോപത്തിന് മുന്നില്‍ സംവിധായകന്‍ ഉരുകിപ്പോയി!
നായികമാര്‍ തുണി അഴിക്കാന്‍ മാത്രമുള്ളതാണ് എന്ന് പറഞ്ഞ് ആകെ പൊല്ലാപ്പിലായിരിയ്ക്കുകതയാണ് തമിഴ് മസാല സംവിധായകന്‍ സൂരജ്. സംഭവത്തിനെതിരെ നയന്‍താര, തമന്ന, വിശാല്‍, സുന്ദര്‍ സി, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.
കുഡൂസ്, സംവിധായകനെ 'പഞ്ഞിക്കിട്ട' നയന്‍താരയെയും തമന്നയെയും പ്രശംസിച്ച് റിമ കല്ലിങ്കല്‍
പണി പാളി എന്ന് മനസ്സിലാക്കിയ സംവിധായകന്‍ ഇപ്പോള്‍ സംഭവത്തിന് ക്ഷമ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ്. പരസ്യമായി മാപ്പ് പറയണം എന്ന തമന്നയുടെ ആവശ്യം എന്തായാലും നിറവേറി.

തമാശ പറഞ്ഞതാണ്
ഞാനൊരു തമാശ പറഞ്ഞതാണെന്നാണ് ഇപ്പോള്‍ സൂരജ് പറയുന്നത്. എന്നാല്‍ ആരും അത് ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയില്ല. ആ തമാശ ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയില്ല എന്നും സൂരജ് പറഞ്ഞു.

മാപ്പ് പറയുന്നു
എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിയ്ക്കുന്നതായും പ്രമുഖ സിനിമാ ഓണ്‍ലൈന്‍ മാധ്യമത്തോട് സൂരജ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെ വേദനിപ്പിച്ചു എന്നും സൂരജ് പറയുന്നു.

എന്തായിരുന്നു പറഞ്ഞത്
നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടികാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്ക് പ്രതിഫലം നല്‍കുന്നതെന്നും സൂരജ് പറഞ്ഞു. കൂടാതെ ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കണമെന്നും സൂരജ് പറഞ്ഞിരുന്നു. സൂരജിന്റെ പരാമര്‍ശത്തിനെതിരെ ഇതിനകം തന്നെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തമന്നയെയും വിശാലിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന കത്തി സണ്ടൈ എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ സംസാരിക്കവെയാണ് സംവിധായകന്റെ ഈ പരമാര്‍ശം

തമന്നയും നയനും രംഗത്ത്
വിഷയത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് തമന്നയും നയന്‍താരയും രംഗത്തെത്തി. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശമാണ് സൂരജ് നടത്തിയത് എന്നും അതിനാല്‍ പരസ്യമായി മാപ്പ് പറയണമെന്നുമായിരുന്നു തമന്നയുടെ ആവശ്യം. സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചും സൂരജിന്റെ അഭിപ്രായം ഇത് തന്നെയായിരിയ്ക്കുമോ എന്ന് നയനും ചോദിച്ചു.


Click it and Unblock the Notifications