ബോളിവുഡിലെ ആമിര്‍ ഖാനെ പോലെയാണ് തമിഴ് നാട്ടില്‍ വിജയ്! തുറന്നുപറഞ്ഞ് സംവിധായകന്‍ ശ്രീനാഥ്
വിവാദങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും വിജയുടെ സര്‍ക്കാര്‍ വിജയകരമായി മുന്നേറുകയാണ്. നവംബര്‍ ആറിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനംമുതല്‍ ഗംഭീര വരവേല്‍പ്പു തന്നെയായിരുന്നു ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയ സര്‍ക്കാര്‍ പല റെക്കോര്‍ഡുകളും തിരുത്തിയെഴുതിയിരുന്നു. ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കെതിര ആയിരുന്നു നേരത്ത തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെ രംഗത്തെത്തിയിരുന്നത്.
ചിത്രത്തിലെ വിവാദരംഗങ്ങള്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം പ്രദര്‍ശനം തടയുമെന്നും പറഞ്ഞുകൊണ്ടായിരുന്നു പാര്ട്ടിയുടെ പ്രതിഷേധം. തുടര്‍ന്ന് ചിത്രത്തില്‍നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. വിജയുടെ മുന്‍ചിത്രം മെര്‍സലും ഇതേപോലെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിജയ് ചിത്രങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്നത് എന്തുക്കൊണ്ടാണെന്നുളള ചോദ്യത്തിന് സുഹൃത്ത് ശ്രീനാഥ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ജനങ്ങള്‍ക്ക് വേണ്ടി വിജയ്
ജനങ്ങളോടുളള വിജയുടെ കാഴ്ചപ്പാട് മാറിയിട്ടുണ്ടെന്ന് സുഹൃത്തും സംവിധായകനുമായ ശ്രീനാഥ് പറയുന്നു. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നതിലുപരി ജനങ്ങള്‍ക്ക് വേണ്ടിയാണ് വിജയ് ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. ബോളിവുഡില്‍ ആമിര്‍ ഖാന്‍ ചെയ്യുന്നില്ലേ.അതുപോലെ തന്നെയാണ് വിജയ് തമിഴിലും ചിത്രങ്ങള്‍ ചെയ്യുന്നത്. സൂപ്പര്‍ഹീറോ സിനിമകള്‍ എടുത്ത് വിജയിക്ക് വേണമെങ്കില്‍ ഒരുപാട് പണം ഉണ്ടാക്കാം. പക്ഷേ അദ്ദേഹത്തിന് അതിന് താല്‍പര്യമില്ല. ശ്രീനാഥ് പറയുന്നു

സര്‍ക്കാര്‍ പോലുളള ചിത്രങ്ങള്‍
സാമൂഹിക പ്രതിബദ്ധതയും പക്വതയും ഉളളത് കൊണ്ടാണ് സര്‍ക്കാര്‍ പോലുളള ചിത്രങ്ങള്‍ അദ്ദേഹം ചെയ്യുന്നത്. വിജയ് സത്യത്തില്‍ തുടങ്ങിയിട്ടില്ല. അദ്ദേഹത്തെ ആര്‍ക്കും തടുക്കാനാവില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുകയല്ല. ഇത് അദ്ദേഹത്തിന്റെ രക്തത്തിലുളളതാണ്.ശ്രീനാഥ് പറഞ്ഞു,ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനാഥ് ഇക്കാര്യം പറഞ്ഞിരുന്നത്.

ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ
ദളപതിയെ എന്തുക്കൊണ്ടാണ് മറ്റുളളവര്‍ പേടിക്കുന്നതെന്ന ചോദ്യത്തിനും ശ്രീനാഥിന് മറുപടി ഉണ്ടായിരുന്നു. വിജയ്ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ഇതിന് കാരണമെന്ന് ശ്രീനാഥ് പറയുന്നു. നാളൈയെ തീര്‍പ്പ് എന്ന ചിത്രത്തില്‍ തുടങ്ങിയ വിജയ് അല്ല ഇപ്പോഴെന്നും അദ്ദേഹത്തിന് സിനിമ രംഗത്ത് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ശ്രീനാഥ് പറയുന്നു. മറ്റുളളവര്‍ സ്വപ്‌നം കാണുന്നതിനേക്കാള്‍ വലിയ ഉയര്‍ച്ചയിലാണ് വിജയ് ഉളളത്. അദ്ദേഹത്തിന് സമൂഹത്തിലുളള സ്വാധീനത്തെ തന്നെയാണ് മറ്റുളളവര്‍ ഭയക്കുന്നത്. അഭിമുഖത്തില്‍ ശ്രീനാഥ് പറഞ്ഞു.

അണ്ണാഡിഎംകെയുടെ പ്രതിഷേധം
അതേസമയം 'ഒരു വിരല്‍ പുരട്ചി' എന്ന ഗാനത്തില്‍ തമിഴ്‌നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധങ്ങള്‍ക്ക് നേരത്തെ ഇടയാക്കിയിരുന്നത്. തുടര്‍ന്ന് വിജയ് ചിത്രത്തിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അണ്ണാഡിഎംകെ ഉയര്‍ത്തിയിരുന്നത്. പിന്നീട് അണിയറക്കാര്‍ വിവാദമായ രംഗങ്ങള്‍ നീക്കിയതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്.

സര്‍ക്കാര്‍ മുന്നേറുന്നു
വിവാദങ്ങളെ വകവെയ്ക്കാതെയാണ് വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. രണ്ടു ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ചിത്രം 150 കോടി പിന്നിട്ടതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരിരുന്നു. വിജയുടെ തന്നെ മുന്‍ ചിത്രം തെറിയുടെ റെക്കോര്‍ഡാണ് സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നത്. നാലു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് വിജയ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ട് 200 കോടി ക്ലബിലേക്കുളള പ്രയാണത്തിലാണ് സര്‍ക്കാര്‍,


Click it and Unblock the Notifications