ആ സൂപ്പര്‍താരത്തിന്‌റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര

By Midhun Raj

ഇരുത്രി സുട്രു എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ സംവിധായികയാണ് സുധ കൊങ്കാര. മാധവന്‍ നായകനായ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സൂര്യയെ നായകനാക്കി ഒരുക്കിയ സുരരൈ പോട്രു എന്ന ചിത്രവും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. ഒടിടി റിലീസായി എത്തിയ സിനിമ ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. സുരറൈ പോട്രിന് പുറമെ പുത്തം പുതു കാലൈ, പാവ കഥൈകള്‍ തുടങ്ങിയ ആന്തോളജി ചിത്രങ്ങളും സംവിധായികയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു.

sudha kongara

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി സുധെ കൊങ്കാര ഉയര്‍ന്നിരുന്നു. അതേസമയം തന്‌റെ കോളേജ് പഠനകാലത്തെ കുറിച്ച് സംവിധായിക പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. അന്ന് താന്‍ രജനീകാന്ത് ആരാധികയായിരുന്നു എന്നും കമല്‍ഹാസന്‍ ആരാധകരുമായി ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ടെന്നും സുധ കൊങ്കാര പറഞ്ഞു. പണ്ട് ഒരുവിധം എല്ലാ സിനിമകളും തിയ്യേറ്ററില്‍ പോയി കണ്ടിരുന്നു എന്ന് സംവിധായിക പറയുന്നു.

ക്ലാസ് കട്ട് ചെയ്തു അമ്മയുടെ കൂടെ സിനിമയ്ക്ക് പോയിട്ടുണ്ട്. ഭയങ്കര രജനി ഫാന്‍ ആണ് ഞാന്‍. അതാണ് എന്റെ എറ്റവും വലിയ തിയ്യേറ്ററര്‍ എക്‌സ്പീരിയന്‍സ്. രജനി സിനിമകള്‍ നമ്മളെ വേറെ ലോകത്ത് എത്തിക്കും. പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഞാന്‍ മാത്രമായിരുന്നു രജനി ഫാന്‍. ബാക്കിയുളളവരെല്ലാം കമല്‍ ഫാന്‍സാണ്. അതിന്റെ പേരില്‍ കുറെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അഭിമുഖത്തില്‍ സുധ കൊങ്കാര പറഞ്ഞു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X