'തലൈനഗരം' ആ മോഹന്‍ലാല്‍ ചിത്രമെന്ന് അറിയില്ലായിരുന്നു; അപ്പോഴാണ് അമ്മ പറഞ്ഞത്; സുന്ദര്‍ സി

തമിഴിലെ പ്രശസ്തനായ നടനും സംവിധായകനുമാണ് സുന്ദര്‍ സി. അന്‍പേ ശിവം എന്ന കമല്‍ഹാസന്റെ എക്കാലത്തെയും പ്രസിദ്ധമായ ചിത്രം സംവിധാനം ചെയ്തതും സുന്ദര്‍ .സി ആണ്. അരണ്‍മനൈ ആണ് സുന്ദര്‍ സി സംവിധാനം ചെയ്തതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം. ആന്‍ഡ്രിയ ജെറമിയ, റായ് ലക്ഷ്മി, ഹന്‍സിക മൊട്‌വാനി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ഹൊറര്‍ ചിത്രമായിരുന്നു അരണ്‍ മനൈ.

ഇപ്പോള്‍ സുന്ദര്‍ .സി സംവിധാനം ചെയ്ത അരണ്‍മനൈയുടെ നാലാം ഭാഗം റിലീസിനൊരുങ്ങുകയാണ്. തമന്ന തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരം, കാക്കകുയില്‍ എന്ന ചിത്രങ്ങള്‍ സുന്ദര്‍ .സി തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. വെള്ളി മൂങ്ങയുടെ റീമേക്ക് മുത്തിന കത്തിരികൈ, സ്ഫടികത്തിന്റെ റീമേക്ക് വീരാപ്പ് തുടങ്ങിയ ചിത്രങ്ങളിലും നായകനായി എത്തിയത് സുന്ദര്‍ സിയായിരുന്നു.

sundar c

എന്നാല്‍ ഇപ്പോള്‍ സുന്ദര്‍ സി പറയുന്നത് താന്‍ അഭിനയിച്ച തലൈ നഗരം എന്ന ചിത്രം ഒരു മലയാള ചിത്രത്തിന്റെ റീമേക്കായിരുന്നു എന്നകാര്യം അടുത്തിടെയാണ് താന്‍ അറിഞ്ഞതെന്ന് പറയുകയാണ് സുന്ദര്‍ സി. സിനിമ വികടന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. അരണ്‍മനൈ 4ന്റെ പ്രമോഷനിടെയാണ് സുന്ദര്‍ സി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഞാന്‍ കോയമ്പത്തൂര്‍കാരനാണ്. കോയമ്പത്തൂരില്‍ കുറേ മലയാള സിനിമകള്‍ റിലീസ് ആകും. സ്‌കൂളില്‍ ഒക്കെ പഠിക്കുന്ന കാലത്ത് അത്തരത്തില്‍ കുറെ സിനിമകള്‍ കണ്ടിട്ടുണ്ട്. ആ സമയത്താണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പീക്കിലെത്തിയ സമയം. അവിടെ അത്രയും നല്ല സിനിമകള്‍ വരും. ആ സമയത്ത് ഇവിടെ രജിനികാന്തും കമല്‍ ഹാസനുമൊക്കെയാണ് ലീഡിംഗ് സ്റ്റാര്‍സ്.

ആ സമയത്തും എനിക്ക് മലയാള സിനിമകള്‍ ഒത്തിരി ഇഷ്ടമാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോംബിനേഷനില്‍ വരുന്ന സിനിമകള്‍. എന്റെ ചില സിനിമകളില്‍ അവരുടെയൊക്കെ ചില സിനികമളുമായി സാമ്യവുമുണ്ട്. നീ ഇതില്‍ നിന്ന് എടുത്തു അല്ലേ എന്ന് പ്രിയദര്‍ശന്‍ തന്നെ ചോദിക്കാറുമുണ്ട്.

മിന്നാരം എന്ന സിനിമയാണ് അഴകാന നാഴ്ക്കള്‍ എന്ന സിനിമയാക്കിയത്. അതുപോലെ തന്നെ താന്‍ അഭിനയിച്ച തലൈ നഗരം എന്ന ചിത്രം റീമേക്ക് ആയിരുന്നുവെന്ന് അടുത്ത കാലം വരെ സത്യമായും എനിക്ക് അറിയില്ലായിരുന്നു. എന്റെ അമ്മയ്ക്ക് വയസ് 92 ആണ്. അമ്മ എന്നോട് പറഞ്ഞു ഇത് മോഹന്‍ലാലിന്റ അഭിമന്യു എന്ന സിനിമ അല്ലേ എന്ന്.

sundar c

തലൈ നഗരം എങ്ങനെയാണ് മോഹന്‍ ലാല്‍ സിനിമ ആകുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍, പോടാ... അതിലെ സീനുകളല്ലേ വരുന്നത് എന്ന് അമ്മ ചോദിച്ചു. എന്നാല്‍ അതിന്റെ സംവിധായകന്‍ ഇതേക്കുറിച്ചൊന്നും ത്‌ന്നോട് പറഞ്ഞിരുന്നില്ല. കാരണം ചിത്രത്തിന്റെ പ്രൊഡ്യൂസറും ലീഡും ഞാന്‍ തന്നെയായിരുന്നു. തനിക്ക് തന്നെ അദ്ദേഹം ആ ചിത്രത്തിന്റെ റൈറ്റ് വിട്ടു.

നാല് ദിവസം ഡിസ്‌കഷനും മറ്റും ഒക്കെയായി എന്തൊക്കെയോ സംസാരിച്ചിട്ടുണ്ട്. എന്നിട്ടും ഏത് സിനിമ ആണെന്ന് തന്നെ അറിയില്ലായിരുന്നു. ആ സിനിമയുടെ പേര് എടുത്ത് വിക്കിപീഡിയയില് നോക്കിയപ്പോഴാണ് ഈ കഥ തന്നെയാണല്ലോ അത് എന്നും മനസിലാകുന്നത്. മാത്രമല്ല, ഈ സിനിമയുടെ റൈറ്റ് കൊടുത്ത് തെലുങ്കില്‍ വേറെ സിനിമയും എടുത്തിട്ടുണ്ട് എന്നും സുന്ദര്‍ സി പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X