സംഘമിത്ര ഉപേക്ഷിച്ചിട്ടില്ല! തുറന്ന് പറഞ്ഞ് സംവിധായകന്‍ സുന്ദര്‍ സി

By Midhun

എസ് എസ് രാജമൗലിയുടെ ബാഹുബലിയോട് കിടപിടിക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് സംഘമിത്ര. സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ഒരുക്കുന്ന ഈ ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്. എഡി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സംഘമിത്ര രാജകുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങളൊന്നും പുറത്തുവരാത്ത സാഹചര്യത്തിലായിരുന്നു സംഘമിത്ര ഉപേക്ഷിച്ചതായുളള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ സുന്ദര്‍ സി. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നു തന്നെയാണ് പുതിയ ചിത്രം കലകലപ്പ് 2വിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ സുന്ദര്‍ സി പറഞ്ഞിരിക്കുന്നത്.

sanghamithra movie

"സംഘമിത്ര പോലെ ഒരു വലിയ ചിത്രമെടുക്കണമെങ്കില്‍ നന്നായി ഗവേഷണം നടത്തേണ്ടതുണ്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിയിരുന്നെങ്കിലും സ്‌ക്രിപ്റ്റ് കഴിഞ്ഞെന്നും കരുതി എല്ലാമായില്ലെന്നും സുന്ദര്‍ സി പറഞ്ഞു. കൃത്യമായ സ്‌റ്റോറി ബോര്‍ഡാണ് ഇനി വേണ്ടതെന്നും സംഘമിത്ര ഉപേക്ഷിച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുന്ദര്‍ സി പറഞ്ഞു.

sanghamithra movie

സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ ശ്രുതി ഹാസനെയായിരുന്നു ആദ്യ നായികയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും ശ്രുതിക്ക് പകരം ബോളിവുഡ് താരം ദിഷ പട്ടാനി ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ജയം രവി,ആര്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 400 കോടി ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കുന്നത്. വമ്പന്‍ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ തമിഴിലെയും തെലുങ്കിലെയും പ്രശസ്ത താരങ്ങളും അണിനിരക്കുന്നത്. തമിഴില്‍ ചിത്രീകരിക്കുന്ന ചിത്രം ഒരേ സമയം തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി റിലീസിനെത്തുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X