»   » നായികമാരെന്നാല്‍ തുണിയഴിക്കുന്നവരല്ല; സംവിധായകനെതിരെ നയന്‍താര

നായികമാരെന്നാല്‍ തുണിയഴിക്കുന്നവരല്ല; സംവിധായകനെതിരെ നയന്‍താര

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: മസാല സിനിമാ സംവിധായകന്‍ സൂരജിനെതിരെ കടുത്ത വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. സൂരജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് നടി ആഞ്ഞടിച്ചത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂരജ് നടിമാര്‍ക്കെതിരെ മോശം പരാമര്‍ശനം നടത്തിയിരുന്നു.

തൃഷയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് നിവിന്‍ പറഞ്ഞു, തൃഷ വന്നു; നിവിന്റെ താത്പര്യ പ്രകാരമോ ?

നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടികാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്ക് പ്രതിഫലം നല്‍കുന്നതെന്നും സൂരജ് പറഞ്ഞു. കൂടാതെ ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കണമെന്നും സൂരജ് പറഞ്ഞിരുന്നു. സൂരജിന്റെ പരാമര്‍ശത്തിനെതിരെ ഇതിനകം തന്നെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സിനിമാ മേഖലയിലുള്ള ആള്‍

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശം എങ്ങിനെ നടത്തിയെന്ന് നയന്‍താര ചോദിക്കുന്നു.

ഇത് പറയാന്‍ സൂരജ് ആരാണ്

ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്താന്‍ സൂരജ് ആരാണ്? നടിമാരെല്ലാം പ്രതിഫലത്തിനുവേണ്ടി തുണിയഴിക്കുന്നവരാണെന്നാണോ ഇയാള്‍ കരുതിയിരിക്കുന്നത്? സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചും സൂരജ് ഇത്തരം പരാമര്‍ശം നടത്തുമോയെന്നും നയന്‍താര ചോദിക്കുന്നു.

തമന്ന പ്രതികരിച്ചു

നടി തമന്നയും സൂരജിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സൂരജിന്റെ പുതിയ ചിത്രമായ കത്തി സണ്ടൈയിലെ നായികയാണ് തമന്ന. സിനിമയില്‍ തമന്നയുടെ പ്രധാന്യം എത്രത്തോളമാണെന്ന് ചോദിതച്ചപ്പോഴായിരുന്നു നായികമാരെ തരംതാഴ്ത്തിക്കൊണ്ടുള്ള സംവിധായകന്റെ മറുപടി

സൂരജ് സിനിമകള്‍

പ്രമുഖ സംവിധായകന്‍ സുന്ദര്‍ സിയുടെ സഹസംവിധായകനായിരുന്ന സൂരജിന്റെ സിനിമകള്‍ മസാലകള്‍കൊണ്ട് നിറഞ്ഞതാണ്. ഇയാളുടെ സിനിമകളെല്ലാം അപ്രതീക്ഷിതമായി തീയേറ്ററുകളില്‍ വിജയിക്കുകയും ചെയ്തു.

English summary
Nayanthara on director Suraaj's anti-women remarks: Heroines are not strippers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam