തല അജിത്തിനോട് രാഷ്ട്രീയത്തിലിറങ്ങാന്‍ ആവശ്യപ്പെട്ട് സുശീന്ദ്രന്‍! സംവിധായകന്റെ ട്വീറ്റ് കാണൂ

By Midhun Raj

തല അജിത്തിന്റെ സിനിമകള്‍ക്കെല്ലം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. തമിഴ്‌നാട്ടില്‍ രജനീകാന്ത്,വിജയ് എന്നിവരെ പോലെ കൂടുതല്‍ ആരാധകര്‍ ഉളള താരം കൂടിയാണ് അജിത്ത്. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായും എല്ലാവരും ഉറ്റുനോക്കിയിരുന്നു.

എന്നാല്‍ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് അന്ന് സൂപ്പര്‍താരം പറഞ്ഞത്. കഴിഞ്ഞ ദിവസം സംവിധായകന്‍ സൂശീന്ദ്രന്‍ അജിത്തിനോട് രാഷ്ട്രീയത്തിലേക്ക് വരണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തത്തിയിരുന്നു.

ajith-suseenthiran

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംവിധായകന്‍ ഈ ആവശ്യം ഉന്നയിച്ചത്. നാല്‍പത് വര്‍ഷമായുളള ദ്രാവിഡ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമാണ് തലയോട് സുശീന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് ഉചിതമായ സമയമാണെന്നും കോടിക്കണക്കിന് ആരാധകരില്‍ താനും ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും സുശീന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു. അജിത്ത് ഫാന്‍സിന് ടാഗ് ചെയ്തു കൊണ്ടുമാണ് സംവിധായകന്റെ ട്വീറ്റ് വന്നിരിക്കുന്നത്.

Read more about: ajith അജിത്ത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X