നസ്രിയയെ പരി​ഗണിച്ചു; നയൻതാരയെ കാണാൻ പോയത് ഓട്ടോയിൽ; ഭാര്യയുമായി ആദ്യം സംസാരിച്ചതിനെക്കുറിച്ച് വിഘ്നേശ്

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ നയൻസും വിഘ്നേശും സന്തോഷകരമായ ജീവിതം നയിക്കുന്നു. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഇവർ പ്രണയത്തിലാവുന്നത്. വിഘ്നേശിന് കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നും.

നയൻതാര ലേഡി സൂപ്പർതാരമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് വിഘ്നേശിന്റെ കടന്ന് വരവ്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചില്ല. നയൻതാര നാനും റൗഡി താനിൽ നായികയായതിനെക്കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര തന്റെ സിനിമയിൽ നായികയാകുമെന്ന് കരുതിയിരുന്നില്ലെന്ന് വിഘ്നേശ് ശിവൻ തുറന്ന് പറഞ്ഞു. നസ്രിയ നസീം ഉൾപ്പെടെയുള്ള നടിമാരെ ആദ്യം നായികയായി പരി​ഗണിച്ചിരുന്നെന്ന് വിഘ്നേശ് പറയുന്നു.

Vignesh Shivan  Nayanthara

നയൻതാരയോട് കഥ പറയെന്ന് ധനുഷ് സർ ഒരു ദിവസം പറഞ്ഞു. കഥ പറയാം, പക്ഷെ അവർക്ക് നമ്മളുടെ കഥ കേൾക്കുമോ ഇഷ്‌ടപ്പെടുമോ എന്ന് ചിന്തിച്ചു. ഞാനും എന്റെ സഹ സംവിധായകനും ഓട്ടോയിൽ താജ് ഹോട്ടലിൽ പോയി. അവർക്ക് ഈ കഥ ഇഷ്‌ടപ്പെടുമോ എന്നറിയില്ല എന്നാൽ ഒന്നര മണിക്കൂറോളം നയൻതാരയുടെ അടുത്ത് ഇരിക്കാമല്ലോ എന്ന് സെന്തിലിനോട് ഞാൻ പറഞ്ഞിരുന്നു. കഥ പറഞ്ഞ് തുടങ്ങി. രണ്ട് സീൻ പറഞ്ഞ് കഴിഞ്ഞാൽ ഈ കഥ ഇഷ്‌ടപ്പെട്ടു എന്നാണ് അർത്ഥം. ചിരിച്ചില്ലെങ്കിൽ അവർക്ക് മനസിലായില്ലെന്നും.

എന്നാൽ നയൻതാര ആദ്യ സീൻ കേട്ടപ്പോൾ തന്നെ പൊട്ടിച്ചിരിച്ചു. കഥ പറഞ്ഞ ശേഷം ലഭിച്ച പ്രതികരണം മറ്റാരിൽ നിന്നും എനിക്ക് ലഭിച്ചിരുന്നില്ല. നയൻതാര മാത്രമാണ് സൂപ്പർ കഥയാണെന്ന് പറഞ്ഞത്. സിനിമ ചെയ്യാമെന്ന് ഉടനെ പറഞ്ഞു. അന്ന് ​ഗൗതം കാർത്തിക്കിനെയാണ് നായകനായി കണ്ടത്. ​ഗൗതമാണ് ഹീറോ എന്ന് പറഞ്ഞപ്പോൾ ഓക്കെയെന്ന് നയൻതാര. എന്നാൽ ആ കാസ്റ്റിം​ഗ് നടന്നില്ല. പുതുമുഖത്തെ നോക്കാൻ തീരുമാനിച്ചു. നയൻതാരയോട് പറഞ്ഞപ്പോൾ ആരായാലും കുഴപ്പമില്ല. എനിക്ക് കഥാപാത്രം ഇഷ്ടമായി.

Vignesh Shivan  Nayanthara

ഞാൻ അഭിനയിക്കുമെന്ന് നയൻതാര പറഞ്ഞു. പിന്നീട് വിജയ് സേതുപതി സിനിമയിൽ നായകനായെത്തിയെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. കരിയറിൽ മോശം ഘട്ടത്തിലാണ് വിഘ്നേശ് ശിവനിപ്പോൾ ഉള്ളത്. ഒടുവിൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമ പരാജയപ്പെട്ടു. പിന്നാലെ അജിത്തിനെ വെച്ച് ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശ് ശിവൻ പുറത്തായി.

വിഘ്നേശിന്റെ കഥ ഇഷ്ടപ്പെടാത്തതാണ് ഇതിന് കാരണമായത്. പുതിയ ചിത്രം ലൗ ഇൻഷുറൻസ് കമ്പനിയുടെ ഷൂട്ടിം​ഗിലാണ് വിഘ്നേശിപ്പോൾ. പ്രദീപ് രം​ഗനാഥനാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രം വിഘ്നേശിന്റെ കരിയറിൽ നിർണായകമാണ്. മറുവശത്ത് നയൻതാരയും കരിയറിലെ തിരക്കുകളിലാണ്. അന്നപൂരണിയാണ് നയൻ‌താരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ പരാജയപ്പെട്ടു. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X