സംവിധായകന്‍ വിജയ്, നടന്‍ വിക്രം- ഇവര്‍ ഒന്നിക്കുന്നു

By Aswathi

വിജയ് യും വിക്രമും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കുന്നത്. ഒന്നിക്കുന്നത് നടന്മാരായ വിക്രമും വിജയ് യും അല്ല. സംവിധായകന്‍ എ എല്‍ വിജയും യുവ നടന്‍ വിക്രം പ്രഭവുമാണ്. ഒരു റൊമാന്റിക് സിനിമയ്ക്ക വേണ്ടിയാണ് ഈ കൂട്ടുകെട്ട്.

തമിഴകത്തെ ദുല്‍ഖര്‍ സല്‍മാനാണ് വിക്രം പ്രഭു. അച്ഛന്റെ വഴി പിന്തുടര്‍ന്നത്തി സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടന്‍. കുംകി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ചു. 'ഇവന്‍ വേറമാതിരി' എന്ന ചിത്രത്തിലൂടെ ആക്ഷന്‍ സിനിമകളും തനിക്ക് വഴങ്ങുമെന്ന് തെളിച്ച വിക്രം 'അരിമ നമ്പി' എന്ന ചിത്രത്തിലൂടെ പ്രശംസകള്‍ വാരിക്കൂട്ടി. ഇളയ ദളപതി വിജയ് യും ദുല്‍ഖര്‍ സല്‍മാനും ഈ ചിത്രം കണ്ട് വിക്രം പ്രഭവിനെ കുറിച്ച് നല്ലതു പറഞ്ഞിരുന്നു.

AL Vijay and Vikram Prabhu

ഇളയ ദളപതി വിജയ് യെ നായകനാക്കി ഒരുക്കിയ തലൈവയാണ് എഎല്‍ വിജയ് സംവിദധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ നാസറിനെ മുഖ്യവേഷത്തിലെത്തിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് വിജയ്. ഈ ചിത്രത്തിന്റെ പണി പൂര്‍ത്തിയായി ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും.

വിജയ് തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. വിക്രം പ്രഭവുമൊത്ത് താന്‍ അടുത്തതായി ചെയ്യുന്നത് ഒരു റൊമാന്റിക് ചിത്രമാണെന്ന് വിജയ് പറഞ്ഞു. ഇപ്പോള്‍ സെയിവോ എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍. അത് കഴിഞ്ഞാല്‍ ഏറ്റവും നല്ല രീതിയില്‍ തന്നെ ഒരു റൊമാന്റിക് ചിത്രം പുറത്തിറക്കും. വിക്രം ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവവുമാണ് പ്രമേയം

പക്ഷെ ഇതുവരെ നടിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. ചെന്നൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഉസ്താദാ ഹോട്ടലി'ന്റെ നിര്‍മാതാവ് ലിസിണ്‍ സ്റ്റീഫനാണ് വിജയ് യുടെ പുതിയ ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X