»   » പെട്ടന്ന് വിജയ് 25 ലക്ഷം രൂപയുടെ ചെക്ക് എഴുതി കൈയ്യില്‍ തന്നു, ആ അനുഭവത്തെ കുറിച്ച് വിക്രമന്‍

പെട്ടന്ന് വിജയ് 25 ലക്ഷം രൂപയുടെ ചെക്ക് എഴുതി കൈയ്യില്‍ തന്നു, ആ അനുഭവത്തെ കുറിച്ച് വിക്രമന്‍

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സംവിധായകരുടെ യൂനിയന്‍ തിരഞ്ഞെടുപ്പ് നാളെ (ജൂലൈ 31) നടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാലിഗ്രാമത്തിലുടെ ഇളയദളപതി വിജയ് യുടെ ശോഭ കല്യാണ മണ്ഡപത്തില്‍ യോഗം നടന്നിരുന്നു. അപ്പോഴാണ് ആ പഴയ അനുഭവം സംവിധായകന്‍ വിക്രമന്‍ ഓര്‍ത്തത്.

വിജയ്ക്കും സൂര്യയ്ക്കും ഭീഷണിയായി മഹേഷ് ബാബു??? തമിഴകത്തും മഹേഷ് ബാബുവിന് റെക്കോര്‍ഡ്!!!

2012 ലായിരുന്നു ആ സംഭവം. ഇതുപോലൊരു സംവിധായകരുടെ യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സമയം. നടനും നിര്‍മാതാവും സംവിധായകതനും വിജയ് യുടെ അച്ഛനുമായ എസ് എ ചന്ദ്രശേഖരന്‍ സര്‍ വന്ന് എന്നോട് പറഞ്ഞു, സാമ്പത്തികമായി എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ വിജയ് യെ പോയി കാണൂ എന്ന്.

vijay

തുപ്പാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന സമയത്താണ് ഞങ്ങള്‍ വിജയ് യെ ചെന്നു കാണുന്നത്. അദ്ദേഹം ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചിരുത്തി. കുറച്ച് നേരം സംസാരിച്ചു.

സംസാരിച്ചു കഴിഞ്ഞപ്പോള്‍ പെട്ടന്ന് അദ്ദേഹം 25 ലക്ഷം രൂപയുടെ ചെക്ക് എഴുതി കൈയ്യില്‍ തന്നു. അദ്ദേഹത്തില്‍ നിന്നുള്ള അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചതേ ആയിരുന്നില്ല. ഇന്ന് ഈ യോഗത്തിന് വേണ്ടി ഈ ഹാള്‍ ഒരുക്കു തന്നതിന് എസ് എ ചന്ദ്രശേഖരന്‍ സറിനോട് വീണ്ടും കടപ്പെട്ടിരിയ്ക്കുന്നു - സംവിധായകന്‍ വിക്രമന്‍ പറഞ്ഞു.

English summary
Director Vikraman says Vijay gave 25 lakhs to directors union in 2012

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam