നയൻതാരയുടെ ബിക്കിനിയുടെ പേരിൽ ഭാര്യ പ്രശ്നമാക്കിയോ; തൃഷ സ്വീറ്റ് ഹാർട്ട്; സംവിധായകൻ
തെന്നിന്ത്യൻ സിനിമാ രംഗത്തെ രണ്ട് താര റാണിമാരാണ് നയൻതാരയും തൃഷയും. രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും കരിയറിൽ മുൻനിരയിൽ തുടരുന്നു. തമിഴകത്ത് ഈ ഖ്യാതിയുള്ള ഏക നായിക നടിമാർ ഇവരാണ്. ഒരേ കാലഘട്ടത്തിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്നവരാണ് ഇരുവരും. സൂപ്പർതാരങ്ങൾക്കൊപ്പം ഇവർ തുടരെ സിനിമകൾ ചെയ്തു. ഇപ്പോഴിതാ രണ്ട് നടിമാരെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിഷ്ണു വർധൻ.
ബില്ല എന്ന സിനിമയിലെ നയൻതാരയുടെ രംഗത്തെക്കുറിച്ച് സംവിധായകൻ സംസാരിച്ചു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. നയൻതാര ബിക്കിനി ധരിച്ചെത്തുന്ന സീനുണ്ട്. കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് കോസ്റ്റ്യൂം ഡിസെെനറായ ഭാര്യ അനു വർധനാണ്. ഇത്തരം ഡ്രസ് ഡിസൈൻ ചെയ്യില്ല, തനിക്ക് പറ്റില്ല എന്ന് പറഞ്ഞെന്ന് അന്ന് ഗോസിപ്പ് വന്നിരുന്നു. എന്നാൽ ഇത് സത്യമല്ലെന്ന് വിഷ്ണുവർധൻ പറയുന്നു.

അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. അനു വളരെ നന്നായി ആക്ടേർസുമായി ഇടപെടും. അവരുടെ ബോഡി മനസിലാക്കിയാണ് ഡിസെെൻ ചെയ്യുക. കംഫർട്ട് സോൺ നോക്കും. പ്രൊഫഷണലായി ഞങ്ങൾ ചർച്ച ചെയ്തു. ഇത് വർക്കാകുമെന്ന് അറിയാമായിരുന്നു. നയൻതാര വളരെ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. ബിക്കിനിയിട്ട് പൂളിൽ ഇറങ്ങണം. മുഴുവൻ പൊത്തിവെച്ച് ഇറങ്ങാൻ പറ്റില്ലല്ലോ. അവർ അത് ചെയ്യാൻ ഓപ്പൺ ആയിരുന്നു.
അത് വർക്കായെന്നും സംവിധായകൻ വ്യക്തമാക്കി. തൃഷയെ നായികയാക്കി ചെയ്ത സർവം എന്ന സിനിമയെക്കുറിച്ചും വിഷ്ണു വർധൻ സംസാരിച്ചു. ഞാൻ ട്രെെ ചെയ്യാത്ത തരം സിനിമയായിരുന്നു അത്. വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമ. വലിയ വിജയമായില്ലെങ്കിലും ഈ ചിത്രം തനിക്കിഷ്ടമാണെന്നും വിഷ്ണു വർധൻ വ്യക്തമാക്കി.

ചിത്രത്തിൽ നായികയായ തൃഷയുടെ കഥാപാത്രം ഫസ്റ്റ് ഫാഫിൽ തന്നെ മരിക്കും. ഇതിൽ നടിക്ക് അതൃപ്തിയുണ്ടായിരുന്നെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തൃഷ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്ന് വിഷ്ണു വർധൻ പറയുന്നു. തൃഷ ഒരു സ്വീറ്റ് ഹാർട്ടാണ്. ബില്ല ചെയ്തതല്ലേ, അത് പോലെ ചെയ്യണം എന്ന ആവശ്യമൊന്നും അവർക്കില്ല.
കഥയിൽ തനിക്കെത്ര പ്രാധാന്യമുണ്ടെന്ന് അവർക്കറിയാം. ആ സമയത്ത് തൃഷയ്ക്കും ഇത് പുതിയൊരു അനുഭവമായിരുന്നു. ആര്യക്കൊപ്പവും എനിക്കൊപ്പവും ആദ്യമായി സിനിമ ചെയ്യുകയാണ്. താൻ വളരെ ആസ്വദിച്ച് എല്ലാവരെയും സന്തോഷിപ്പിച്ച് സിനിമ ചെയ്യുന്ന ആളാണെന്നും വിഷ്ണു വർധൻ വ്യക്തമാക്കി.
കരിയറിൽ തുടരെ ഹിറ്റുകൾ ലഭിച്ച സംവിധായകനാണ് വിഷ്ണുവർധൻ. അജിത്തിനെ നായകനാക്കി ചെയ്ത ബില്ല, ആരംഭം എന്നീ രണ്ട് സിനിമകളും വൻ ഹിറ്റായി. രണ്ടിലും നയൻതാരയ്ക്ക് നായികാ വേഷം ലഭിച്ചു. അടുത്തിടെ വിഷ്ണുവർധന്റെ പുതിയ ചിത്രം നേസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ചിന് നയൻതാര എത്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അനു വർധൻ നിരവധി സിനിമകളിൽ നടിക്ക് വേണ്ടി കോസ്റ്റ്യൂം ഡിസെെൻ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications